കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ കര്‍ണാടക ആര്‍.ടി.സിയുടെ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

By Web TeamFirst Published Aug 16, 2018, 7:12 AM IST
Highlights

കോഴിക്കോട്-മൈസൂര്‍ ദേശീയപാത 766 പൊന്‍കുഴിയില്‍ രൂക്ഷമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് വോള്‍വോ ബസ് കുടുങ്ങി. 30 യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കര്‍ണാടക ആര്‍.ടി.സിയുടെ ബസ് ഒരുഭാഗം ചെളിയില്‍ പുതഞ്ഞ് നിന്നത്. ബസ് കുടുങ്ങിയതറിഞ്ഞ് പൊലീസും നാട്ടുകാരും യാത്രക്കാരെ മറ്റുവാഹനങ്ങളിലായി മുഴുവന്‍ യാത്രക്കാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 

വയനാട്: കോഴിക്കോട്-മൈസൂര്‍ ദേശീയപാത 766 പൊന്‍കുഴിയില്‍ രൂക്ഷമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് വോള്‍വോ ബസ് കുടുങ്ങി. 30 യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കര്‍ണാടക ആര്‍.ടി.സിയുടെ ബസ് ഒരുഭാഗം ചെളിയില്‍ പുതഞ്ഞ് നിന്നത്. ബസ് കുടുങ്ങിയതറിഞ്ഞ് പൊലീസും നാട്ടുകാരും യാത്രക്കാരെ മറ്റുവാഹനങ്ങളിലായി മുഴുവന്‍ യാത്രക്കാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 

രാവിലെ കാറുകളും മറ്റു ചെറിയ വാഹനങ്ങളും വ്യാപകമായി വെള്ളക്കെട്ടില്‍ അകപ്പെട്ടതോടെ അധികൃതര്‍ ഇതുവഴിയുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ലോറികളാണ് കൂടുതലായും കടന്നുപോയത്. പ്രദേശത്തെ ഇടറോഡുകളില്‍ വെള്ളം കയറി പാലം അടക്കം മുങ്ങിയി നിലയിലാണ്. നിരവധി കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ അധികൃതരെത്തി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മുത്തങ്ങ കാട്ടിലെ പുഴ കരകവിഞ്ഞതോടെയാണ് വെള്ളം റോഡിലേക്കും വീടുകളിലേക്കുമെത്തിയത്. 

click me!