മണ്ണുമാന്തി യന്ത്രവുമായെത്തി 40 അംഗ സംഘം വീടുപൊളിച്ചു; കർഷകസംഘം നേതാവിനെയും വീട്ടുകാരെയും ആക്രമിച്ചു

Web Desk   | Asianet News
Published : Apr 25, 2021, 10:59 AM IST
മണ്ണുമാന്തി യന്ത്രവുമായെത്തി 40 അംഗ സംഘം വീടുപൊളിച്ചു; കർഷകസംഘം നേതാവിനെയും വീട്ടുകാരെയും ആക്രമിച്ചു

Synopsis

ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു

കാസർകോട്: കുമ്പളയിൽ കർഷക സംഘം നേതാവിന്‍റെ വീട് 40 പേരടങ്ങുന്ന സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. ബംബ്രാണയിലെ അബ്ദുള്ളക്കുഞ്ഞിയാണ് കുമ്പള പൊലീസിൽ പരാതി നൽകിയത്. വീട് പൊളിക്കുന്നത് തടയുന്നതിനിടെ പരിക്കേറ്റ അബ്ദുള്ളക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൾ റഹീം എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ  40 പേർക്കെതിരെ കേസെടുത്ത് കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു. അബ്ദുള്ളക്കുഞ്ഞിയുടെ അച്ഛൻ കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അക്രമ സംഭവത്തിൽ സംഘടനക്ക് ബന്ധമില്ലെന്നും വീട് ഹൈക്കോടതി വിധിയനുസരിച്ച് അബ്ദുള്ള കുഞ്ഞിയുടേതല്ലെന്നുമാണ് എസ് ഡി പി ഐ യുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !