
കാസര്‍കോട്: ഫാഷൻ ഷോയിൽ താരമായി കാസർകോടിന്റെ സ്വന്തം കളക്ടർ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി കാസർകോട് തിയേറ്റേഴ്സിന്റെ സഹകരണത്തോടെ കാസർകോടിനൊരിടം കൂട്ടായ്മ സംഘടിപ്പിച്ച "ആയിരം വർണ്ണങ്ങൾ" പരിപാടിയിലാണ് ഫാഷൻ റാമ്പിൽ കളക്ടർ ഡോ. സജിന്‍ ബാബുവും അണിനിരന്നത്.
അപ്രതീക്ഷിതമായി എത്തിയ കളക്ടറുടെ മാസ്സ് എൻട്രി കാണികളിൽ ആവേശവും കൗതുകവുമുണർത്തി. സെലിബ്രേഷന്‍സ് ബൈ ബാര്‍കോട് ( CELEBRATIONS BY BARCODE) ആണ് കളക്ടറുടെ കോസ്‌റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam