കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കേസ്

Published : Sep 09, 2023, 08:00 PM ISTUpdated : Sep 09, 2023, 09:23 PM IST
കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കേസ്

Synopsis

പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്. മരണത്തിൽ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചൽ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് കേസ്.   

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്. മരണത്തിൽ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചൽ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് കേസ്. കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്.

വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ  സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നരഹത്യ സംശയം പൊലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയര‍‍ഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. അതേസമയം, പ്രിയര‍ഞ്ജനായി അന്വേഷണം തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

ഭൂചലനത്തില്‍ തകർന്നടിഞ്ഞ് മൊറോക്കോ; മരണം 1037; കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ ഊർജിതം

കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന്‍ ആദി ശേഖര്‍ (15) ആണ് മരിച്ചത്. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആദി ശേഖര്‍. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരിച്ചെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. സഹോദരി അഭി ലക്ഷ്മി. പൂവച്ചല്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് പിതാവ് അരുണ്‍ കുമാര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ് മാതാവ് ദീപ.

https://www.youtube.com/watch?v=R4VqZbnI11k

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു