കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പലിനെ ചൊല്ലി തര്‍ക്കം, കെനിയൻ സ്വദേശിനി സഹതടവുകാരിയുടെ തല ഭിത്തിയിലിടിപ്പിച്ചു

Published : Apr 11, 2026, 04:06 PM IST
Kenyan woman

Synopsis

കൊച്ചി കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റിമാൻഡ് തടവുകാരിക്ക് മർദനമേറ്റു. സഹതടവുകാരിയായ കെനിയൻ സ്വദേശിനി അക്കിനി ഒന്യാങ്ങോ, നാഫില എന്ന തടവുകാരിയെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. 

കൊച്ചി: കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. റിമാൻഡ് തടവുകാരിയെ മർദിച്ച സംഭവത്തിൽ സഹ തടവുകാരിയായ കെനിയൻ സ്വദേശിനിക്കെതിരെ ഇൻഫോപാർക് പൊലീസ് കേസെടുത്തു. കെനിയ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് നടപടി. മർദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്യുന്ന സമയത്താണ് സംഭവത്തിന് തുടക്കമായത്. ഇരുവരും തമ്മിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. പിന്നീട് ഇത് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. പരാതി പ്രകാരം അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തിൽ പിടിച്ച് തള്ളുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും വേർതിരിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംഘർഷം കൂടുതൽ വഷളാകുന്നത് തടയാൻ ഉടൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. തലയ്ക്ക് പരിക്കേറ്റ നാഫിലയെ ജയിൽ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. നിലവിൽ പാസ്പോർട്ട് നിയമലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് അക്കിനി ഒന്യാങ്ങോ ജയിലിൽ കഴിയുന്നതെന്നും അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൃത്യനിര്‍വഹണം തടസപ്പെടുത്തി; ബിഎല്‍ഒക്കെതിരെ കേസെടുത്ത് പൊലീസ്
വയോധികയുടെ കാലിൽ കെഎസ്ആർടിസി ബസ് കയറി, കാൽ മുറിച്ചു മാറ്റിയ സംഭവം; ജീവനക്കാരുടെ വീഴ്ചയെന്ന് കുടുംബം