
ചെതലയം: അമ്മയാനയില്‍ നിന്നും കുട്ടം തെറ്റി കാട്ടിൽ നിന്നും നാട്ടിലെത്തിയ ആനകുട്ടിയെ വനം വകുപ്പ് അമ്മയാനയുടെ അടുത്തെത്തിച്ചു. ചെതലയം റെയ്ഞ്ചിലെ കുറിച്ചിപ്പറ്റയിലെ വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തിലെ ഓടയില്‍ കുടുങ്ങിയ കാട്ടാന കുട്ടിയെയാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഈ ആനക്കുട്ടിയെ ഓടയിൽ നിന്നും കയറാൻ സഹായിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് വനത്തില്‍ അമ്മയാനയുടെ അടുത്തെത്തിച്ചത്. വനത്തിന് പുറത്ത് ആനക്കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ആഴ്ചകള്‍ മാത്രം പ്രായമുള്ള കാട്ടാന കുട്ടിയെ കണ്ടത് നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കോയമ്പത്തൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വാൽപ്പാറയിൽ അമ്മയിൽ നിന്ന് കൂട്ടം തെറ്റി പോയ അഞ്ചു മാസം തികയാത്ത കുട്ടിയാന വീണ്ടും അമ്മക്കൊപ്പമെത്തി എന്നതാണ്. ഏറെ ദിവസത്തെ അലച്ചിന് ശേഷം വീണ്ടും കണ്ടുമുട്ടിയ അമ്മയും കുഞ്ഞും സമാധാനത്തോടെ ഉറങ്ങുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അമ്മയും കുഞ്ഞും ഒന്നിച്ച സന്തോഷത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും. കോയമ്പത്തൂർ ജില്ലയിലെ സംരക്ഷണ കേന്ദ്രമായ മാണാബള്ളി വനം വകുപ്പിന്റെ പരിധിയിലെ പണ്ണിമേട് എസ്റ്റേറ്റില്‍ നിന്നാണ് 29 ന് ആനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ആനക്കുട്ടി കൂട്ടം തെറ്റിയത്. ഏകദേശം മൂന്നു കിലോമീറ്റർ ദൂരം അകലെ ഒറ്റയ്ക്ക് നിന്നിരുന്ന കുട്ടിയെ മാണാബള്ളി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മണികണ്ഠന്‍റെ നേതൃത്വത്തിൽ കണ്ടെത്തി. ശേഷം കുട്ടിയെ മനുഷ്യ വാസം ഇല്ലാതെ തോട്ടിൽ കുളിപ്പിച്ച് ശേഷം വാഹനത്തിൽ കയറ്റി ആനക്കൂട്ടത്തിന് സമീപത്തെത്തിച്ചു. ഡ്രോണ്‍ കാമറ ഉപയോഗിച്ചാണ് ആനക്കാകുട്ടി അമ്മയാനക്കൊപ്പം എത്തിയത് അറിഞ്ഞത്. നാലു ടീമുകളായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടി അമ്മയെ കണ്ടെത്തുന്നതുവരെ നിരീക്ഷിച്ചത്. നിരീക്ഷണത്തിനിടെയാണ് കാട്ടാനക്കുട്ടി അമ്മ ആനക്കൊപ്പം സുഖമായി ഉറങ്ങുന്നത് കണ്ടത്. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
തിരികെ അമ്മച്ചൂടിലേക്ക്; കൂട്ടംതെറ്റിയ ആനക്കുട്ടി അമ്മയെ കണ്ടെത്തി, ഇരുവരും കെട്ടിപ്പിടിച്ചുറങ്ങി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam