പാട്ടക്കാലാവധി കഴിഞ്ഞു; അതിരപ്പള്ളി വനമേഖലയിൽ കൃഷി നടത്താനാകില്ലെന്ന് ഹൈക്കോടതി

Published : Aug 07, 2026, 09:06 AM IST
KERALA HIGH COURT

Synopsis

പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ നിലവിൽ വനമേഖലയിൽ കൃഷി നടത്താനോ അവിടെ പ്രവേശിക്കാനോ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസ് സൗമെൻ സെന്നും ജസ്റ്റിസ് വി എം ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൊച്ചി: അതിരപ്പള്ളി, കല്ലൽ വനമേഖലയിലെ കൃഷിഭൂമിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ അവിടെ പ്രവേശിക്കാനോ കൃഷി നടത്താനോ സ്വകാര്യ വ്യക്തികൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വനമേഖലയിൽ പൈനാപ്പിൾ കൃഷി നടത്തുന്നതിനെതിരെ ഏഞ്ചൽസ് നായർ നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് സൗമെൻ സെന്നും ജസ്റ്റിസ് വി എം ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ നിലവിൽ വനമേഖലയിൽ കൃഷി നടത്താനോ അവിടെ പ്രവേശിക്കാനോ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം, പാട്ടം പുതുക്കി നൽകുന്നതിനോ കൃഷി തുടരുന്നതിനോ ആവശ്യമായ അനുമതിക്കായി വീണ്ടും പ്ലാന്റേഷൻ കോർപ്പറേഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഏകദേശം 600 ഹെക്ടർ വനഭൂമിയിൽ പൈനാപ്പിൾ കൃഷി നടക്കുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ പരാതി. വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യവുമായാണ് ഹർജി സമർപ്പിച്ചിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ തർക്കം, മലയാളിയായ ശിവസേന നേതാവിനെ തമിഴ്നാട്ടിൽ വച്ച് കൊന്ന് നദിയിലെറിഞ്ഞു; രണ്ട് പേർ പിടിയിൽ
അടിവസ്ത്രം ധരിച്ച് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി, അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു, മടങ്ങിയെത്തിയ കളളൻ പിടിയിൽ