കടയിൽ കയറി, ആദ്യം 50000 രൂപ കവ‍ർന്നു, പിന്നെ രണ്ടര ലക്ഷം വിലവരുന്ന ലോട്ടറി ടിക്കറ്റുകളും; ഒടുവിൽ പിടിവീണു

Published : Dec 04, 2024, 08:09 PM ISTUpdated : Dec 16, 2024, 10:38 PM IST
കടയിൽ കയറി, ആദ്യം 50000 രൂപ കവ‍ർന്നു, പിന്നെ രണ്ടര ലക്ഷം വിലവരുന്ന ലോട്ടറി ടിക്കറ്റുകളും; ഒടുവിൽ പിടിവീണു

Synopsis

കരിയിലക്കുളങ്ങര ജംഗ്ഷനിലെ ആഞ്ജനേയ, ഓം നമശിവായ എന്നീ ലോട്ടറി കടകളുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് പ്രതി അകത്ത് കടന്നത്

ഹരിപ്പാട്: ലോട്ടറി കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. പാലാ സ്വദേശി ജപ്പാൻ ബാബുവിനെ (ഷാജി-59) ആണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 29 ന് രാത്രിയാണ് പ്രതി ലോട്ടറി കടകൾ കുത്തി തുറന്നത്. 51000 രൂപയും, 2,30,000 രൂപയോളം വിലമതിക്കുന്ന ടിക്കറ്റുകളുമാണ് മോഷണം നടത്തിയത്.

കരിയിലക്കുളങ്ങര ജംഗ്ഷനിലെ ആഞ്ജനേയ, ഓം നമശിവായ എന്നീ ലോട്ടറി കടകളുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് പ്രതി അകത്ത് കടന്നത്. മേശ കുത്തി തുറന്നാണ് പണം അപഹരിച്ചത്. പ്രതിയെ തിരുവല്ലയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി മോഷണ കേസിലെ പ്രതിയാണ് ബാബു.

ഇതാ..ഇതാ..; 12 കോടിയുടെ ആ ഭാ​ഗ്യ നമ്പറിതാ; പൂജാ ബമ്പർ BR-100 നറുക്കെടുത്തു

കായംകുളം ഡി വൈ എസ്‌ പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കരിയിലകുളങ്ങര എസ് എച്ച് ഒ ജെ. നിസാമുദ്ദീൻ, എസ് ഐ ബജിത് ലാൽ, പൊലീസ് ഓഫീസർമാരായ ഷാനവാസ്, വിഷ്ണു എൻ നായർ, അരുൺ, അനിൽ, സലിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ലോട്ടറിയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാർത്ത ഭാ​ഗ്യാന്വേഷികൾ അക്ഷമയോടെ കാത്തിരുന്ന ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ Br-100 നറുക്കെടുത്തു എന്നതാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. നാല്‍പത്തി അ‍്ഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പൂജാ ബമ്പറിന്‍റേതായി അച്ചടിച്ചത്. ഇതില്‍ 39,56,454 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്, കേസിൽ കെ സുരേന്ദ്രന് കണ്ണൂർ കോടതിയിൽ ആശ്വാസം, 'കുറ്റവിമുക്തൻ'
ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ