ഭാഗ്യം വിനോദിനെ തേടിയെത്തി; നിർമ്മൽ ഭാഗ്യക്കുറിയുടെ 70 ലക്ഷം ടൈല്‍സ് തൊഴിലാളിക്ക്

Published : Nov 01, 2020, 09:17 PM IST
ഭാഗ്യം വിനോദിനെ തേടിയെത്തി; നിർമ്മൽ ഭാഗ്യക്കുറിയുടെ 70 ലക്ഷം ടൈല്‍സ് തൊഴിലാളിക്ക്

Synopsis

ടൈൽസ് ജോലികൾ ചെയ്തു വരുന്ന വിനോദ് സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ്. ഇത്തവണ ഭാഗ്യം വിനോദിനെ തുണച്ചു.

ചാരുംമൂട്: ടൈല്‍സ് പണിക്കാരനായ വിനോദിനെ തേടിയെത്തി ഭാഗ്യദേവത. ഇത്തവണത്തെ കേരള സംസ്ഥാന നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്  താമരക്കുളം കിഴക്കേ മുറിയിൽ താമസിച്ചുവരുന്ന പള്ളിക്കൽ പാറയിൽ പടിഞ്ഞാറെപ്പുര എസ്. വിനോദിനാണ്. ടൈൽസ് ജോലികൾ ചെയ്തു വരുന്ന വിനോദ് സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ്. ഇത്തവണ ഭാഗ്യം വിനോദിനെ തുണച്ചു.

എൻഡി 638915-ാം നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ശൂരനാട് പാറക്കടവിലും , താമരക്കുളം ചാവടിയിലും ലോട്ടറി വില്ലന നടത്തുന്ന താമരക്കുളം സ്വദേശി ബിജുവിന്റെ ശിവഗംഗ ലക്കി സെന്ററിൽ നിന്നുമാണ് വിനോദ് ടിക്കറ്റെടുത്തത്.  ബിജു വില്ലന നടത്തിയ ടിക്കറ്റിന് ഇത് രണ്ടാം തവണയാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്.  നാലു മാസം മുമ്പ് താമരക്കുളം സ്വദേശി  സതീശന് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തി; പൊന്നുംകുടവും മൂന്ന് കോടിയുടെ ചെക്കും നൽകി, 12 കോടിയുടെ പദ്ധതിയും ഏറ്റെടുത്തു
അവധിക്കാലത്ത് മൂന്നാറും ഊട്ടിയും അടക്കം കറങ്ങി വരാം, കുറഞ്ഞ ചെലവിൽ, കെഎസ്ആര്‍ടിസി മലപ്പുറത്തുനിന്ന് മാത്രം നടത്തുന്നത് 25 യാത്രകൾ