കൊല്ലംകോട് കടന്ന് ലോറി, അകമ്പടിയായി ബൈക്ക്, നേരത്തെ തന്നെ വിവരം ചോർന്നിരുന്നു! 1650 ലിറ്റ‌ർ സ്പിരിറ്റ് പിടിയിൽ

Published : Sep 08, 2024, 05:20 AM IST
കൊല്ലംകോട് കടന്ന് ലോറി, അകമ്പടിയായി ബൈക്ക്, നേരത്തെ തന്നെ വിവരം ചോർന്നിരുന്നു! 1650 ലിറ്റ‌ർ സ്പിരിറ്റ് പിടിയിൽ

Synopsis

ലോറിയിൽ 47 കന്നാസുകളിലായി ഒളിപ്പിച്ച് കടത്തി കൊണ്ടു വന്ന 1650 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു

പാലക്കാട്: പാലക്കാട് കൊല്ലംകോട് വൻ സ്പിരിറ്റ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഓണ വിപണി ലക്ഷ്യമാക്കി എത്തിയ വൻ തോതിൽ സ്പിരിറ്റുമായി എത്തിയ ലോറിയാണ് പിടിയിലായത്. ലോറിയിൽ 47 കന്നാസുകളിലായി ഒളിപ്പിച്ച് കടത്തി കൊണ്ടു വന്ന 1650 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിയും അതിനകമ്പടി വന്ന ഒരു ബൈക്കും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓണക്കാലം വെള്ളത്തിലാകുമോ? ഇന്ന് പുതിയ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടേക്കും, ഒരാഴ്ച കേരളത്തിൽ മഴ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ