ന്യൂന മർദ്ദം ശക്തി പ്രാപിക്കും, ഒപ്പം ന്യൂനമർദ്ദ പാത്തിയും; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്, ചുട്ടുപൊള്ളുന്ന കേരളത്തിൽ മഴ പെയ്തേക്കും,

Published : Feb 19, 2026, 01:54 PM IST
Rain forecast

Synopsis

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതോടൊപ്പം ന്യൂന മർദ്ദം മുതൽ തെക്കൻ കേരളം, തമിഴ് നാട് മുകളിലൂടെ ലക്ഷദ്വീപ് വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെടും.

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-മധ്യ ജില്ലകളിലാണ് ഇന്നും നാളെയും മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും മഴ പെയ്തേക്കും. 21 മുതൽ 23 വരെ എല്ലാ ജില്ലകളിലും മഴ സാധ്യതയും പറയുന്നു. 

21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. ഭൂമധ്യ രേഖക്ക് സമീപം ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമായേക്കും. അതേസമയം, ഭൂമധ്യ രേഖക്ക് സമീപം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതോടൊപ്പം ന്യൂന മർദ്ദം മുതൽ തെക്കൻ കേരളം, തമിഴ് നാട് മുകളിലൂടെ ലക്ഷദ്വീപ് വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെടും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണവ, ഞണ്ട്, ചൂര, ആകോലി, ചെങ്കലവ... വിൽപ്പനയ്ക്കെത്തിച്ചതെല്ലാം പഴയ മത്സ്യം, വർക്കല പുന്നമൂട് മാർക്കറ്റിൽനിന്നും പഴകിയ 400 കിലോ പിടികൂടി
വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു; റോഡരികിലൂടെ നടന്നുപോകുമ്പോൾ അപകടം