15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി, പിടിതരാന്‍ കൂട്ടാക്കാതെ രാജവെമ്പാല, പിടികൂടിയത് ശുചിമുറിയിൽ നിന്ന്

Published : Feb 11, 2025, 11:46 AM IST
15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി, പിടിതരാന്‍ കൂട്ടാക്കാതെ രാജവെമ്പാല, പിടികൂടിയത് ശുചിമുറിയിൽ നിന്ന്

Synopsis

പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് രാജവെമ്പാല പിടിയിലായത്. 

കോതമം​ഗലം: കോതമം​ഗലത്ത് വീടിന്റെ ശുചിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് രാജവെമ്പാല പിടിയിലായത്. 15 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയായിരുന്നു ഇത്. ഇന്നലെ വൈകിട്ടാണ് വീട്ടുകാർ രാജവെമ്പാലയെ കാണുന്നത്. ഭയപ്പെട്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. പുന്നേക്കാട് നിന്നെത്തിയ പാമ്പുപിടിത്ത വിദ​ഗ്ധരാണ് കുറച്ചേറെ സമയം പണിപ്പെട്ട് പാമ്പിനെ പിടികൂടിയത്. ഇന്ന് വനത്തിലേക്ക് തന്നെ തുറന്നുവിട്ടേക്കും. വനമേഖലയോട് ചേർന്ന പ്രദേശത്താണ് വീടുള്ളത്. അവിടെനിന്നാകാം രാജവെമ്പാല ശുചിമുറിയിലേക്ക് എത്തിയതെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ പ്രാഥമിക നി​ഗമനം. വളരെ സുരക്ഷിതമായി തന്നെയാണ് വനപാലകർ പാമ്പിനെ പിടികൂടിയത്. 

PREV
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി