
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. ബഹുജനമെന്നും പൊതുജനമെന്നും വേർതിരിച്ചു പറഞ്ഞത് വ്യക്തതയോടെയാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടിയുടെ ഭാഗമായ ബഹുജനങ്ങൾക്ക് മുന്നിലാണ് കണക്ക് അവതരിപ്പിക്കുക. പൊതുജനത്തിൽ ധനരാജനെ കൊലപ്പെടുത്തിയ ആർഎസ്എസുകാരും ഉൾപ്പെടുമെന്നും ബഹുജനത്തിൽ പൊതുജനം ഉൾപ്പെടില്ല എന്നതിനെ ചിലർ പരിഹസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വി കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളോടും കെ കെ രാഗേഷ് പ്രതികരിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കിയവർക്ക് എന്ത് നിലപാടും സ്വീകരിക്കാം. വിവാദങ്ങളുടെ പുറത്ത് പയ്യന്നൂരിൽ എൽഡിഎഫ് ദുർബലപ്പെടില്ല. കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണച്ചാലും ഞങ്ങൾക്ക് വിഷയമല്ലെന്നും എൽഡിഎഫ് യാത്രയ്ക്ക് വെള്ളൂർ മേഖലയിൽ വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിവിരോധം ആണ് കുഞ്ഞികൃഷ്ണനെ നയിക്കുന്നത്. ടി ഐ മധുസൂദനൻ മറുപടി നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam