'അന്ന് കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരം'; അജന്യയെ സന്ദര്‍ശിച്ച് കെകെ ശൈലജ

Published : Mar 22, 2024, 11:02 AM IST
'അന്ന് കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരം'; അജന്യയെ സന്ദര്‍ശിച്ച് കെകെ ശൈലജ

Synopsis

നിപ ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ അമ്മയെയും കഴിഞ്ഞദിവസം കെകെ ശൈലജ സന്ദര്‍ശിച്ചിരുന്നു.

കോഴിക്കോട്: നിപയെ അതിജീവിച്ച അജന്യയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. വൈറസ് ബാധ സമയത്ത് അജന്യ കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരമാണെന്ന് ശൈലജ പറഞ്ഞു. നിപ ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ അമ്മയെയും കഴിഞ്ഞദിവസം കെകെ ശൈലജ സന്ദര്‍ശിച്ചിരുന്നു.

കെകെ ശൈലജയുടെ കുറിപ്പ്: ''ഒരു കുടുംബത്തിലുള്ള അസ്വാഭാവിക മരണത്തിന്റെ പിറകെയുള്ള അന്വേഷണമാണ് നിപ വൈറസ് എന്ന ഭീകര വൈറസിനെ കണ്ടെത്തുന്നതിന്റെ തുടക്കം. അപ്പോഴേക്കും നിപ സ്ഥിരീകരിച്ച 18 പേരില്‍  16 പേരും മരണത്തിന് കീഴടങ്ങിയിരുന്നു. മറ്റുള്ളവരെ ഏതുവിധേനയും രക്ഷപ്പെടുത്തുക എന്നത് സാഹസികമാണെങ്കിലും കൃത്യമായ ഏകീകരണവും കൂട്ടായ പരിശ്രമവും കൊണ്ട് അതിനെ മറികടക്കുകയാണ് ഉണ്ടായത്.''

''അജന്യയ്ക്കും മലപ്പുറം സ്വദേശി ഉബീഷിനും നിപ നെഗറ്റീവ് ആയത് വളരെ ആശ്വാസകരമായെങ്കിലും, നെഗറ്റീവായവരെ എങ്ങനെയാണ് ജനം സ്വീകരിക്കുക എന്നത് ആ സമയത്തുള്ള മറ്റൊരു ആശങ്കയായിരുന്നു. അതിനെ മറികടക്കാന്‍ അജന്യയെ നേരിട്ട് ഹോസ്പിറ്റലില്‍ പോയി കാണുക വഴി അജന്യയില്‍ നിന്ന് ഇനി മറ്റൊരാളിലേക്ക് രോഗം പകരില്ലെന്ന് ഉറപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കുകയുമായിരുന്നു. അജന്യക്ക് അത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത് എന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അജന്യയെ കണ്ടിരുന്നു. ഇത്തവണ ഞങ്ങളെ സ്വീകരിക്കാന്‍ അജന്യയുടെ കൂടെ ഒരു കുഞ്ഞുവാവയും ഉണ്ടായിരുന്നു. നിപയെ അതിജീവിച്ച കരുത്താണ് അജന്യ. വൈറസ് ബാധ സമയത്ത് അജന്യ കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരമാണ്.''

ലിനിയുടെ വേര്‍പാടിന് ശേഷം മക്കളെയും കുടുംബാംഗങ്ങളെയും കാണുകയും, സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ടെന്ന് കഴിഞ്ഞ ദിവസം ശെെലജ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തെ ആത്മധൈര്യത്തോടെ കുടുംബം അതിജീവിച്ചത് ആശ്വാസകരമാണെന്നും ശെെലജ പറഞ്ഞു. 

ജെഎൻയുവിലെ സ്വാതിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കി; നടപടി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ
 

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം