യാത്രക്കാരിയെ രാത്രിയിൽ പാതി വഴിയിൽ ഇറക്കിവിട്ടു, ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

Published : Jun 13, 2023, 08:55 PM IST
യാത്രക്കാരിയെ രാത്രിയിൽ പാതി വഴിയിൽ ഇറക്കിവിട്ടു, ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

Synopsis

ആലുവ-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോ എന്ന ബസിന്റെ കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് 20 ദിവസത്തേക്ക് ആലുവ ജോയിന്റെ് ആർടിഒ  സസ്പെൻറ് ചെയ്തത്.

ആലുവ : യാത്രക്കാരിയെ രാത്രി പാതി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. ആലുവ-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോ എന്ന ബസിന്റെ കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് 20 ദിവസത്തേക്ക് ആലുവ ജോയിന്റെ് ആർടിഒ  സസ്പെൻറ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആലുവ സർക്കാർ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നുവെന്നറിയിച്ച് നാദിറയെന്ന സ്ത്രീയെ കണ്ടക്ടർ ബസിൽ നിന്നും ഇറക്കിവിട്ടത്. ഇവർക്ക് സ്വകാര്യ ബസ് സ്റ്റാൻഡിലേക്കാണ് പോകേണ്ടിയിരുന്നത്. ഇവർ നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥരുടെ നടപടി.  

ഗുരുവായൂരില്‍ ലോഡ്ജിൽ 2 പെൺകുട്ടികൾ മരിച്ചനിലയിൽ, അച്ഛനൊപ്പം മുറിയെടുത്തത് ഇന്നലെ, സമീപം ആത്മഹത്യാക്കുറിപ്പ്

 

 

..

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം