
കൊച്ചി: നഗരത്തിലെ മാലിന്യ സംസ്കരണം കാര്യക്ഷമാക്കുന്നതിനും മാലിന്യ ശേഖരണവും സംസ്കരണവും പരിഷ്കരിക്കുന്നതിന്റെയും ഭാഗമായി നഗരത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് 120 ഇ-കാർട്ടുകൾ വിതരണം ചെയ്തു. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് 2.39 കോടി രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങി നൽകിയത്.
നിലവിൽ മാലിന്യ ശേഖരണം നടത്തുന്ന വാഹനങ്ങളുടെ രൂപവും ഭാവവും മാറ്റുക എന്ന ഉദ്ദേശത്തോടെ ചാർജ്ജ് ചെയ്ത് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന, ഹരിതകർമ്മസേനാംഗങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയുന്ന ഇ കാർട്ടുകളാണ് വിതരണം ചെയ്തത്. ഉന്തി നടക്കുന്ന വാഹനങ്ങളിൽ നിന്നും വായുമലിനീകരണം തീരെയില്ലാത്ത ഇ-കാർട്ടുകളിലേക്കുളള മാറ്റവും തുറന്ന വാഹനങ്ങളിലെ മാലിന്യ നീക്കം ഘട്ടം ഘട്ടമായി ഒഴിവാക്കി കവേർഡ് ടിപ്പറുകളും കോംപാക്ടറുകളും മാത്രം ഉപയോഗപ്പെടുത്തി മാലിന്യ നീക്കത്തിൽ കാലോചിത പരിഷ്കാരം നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്.
Read More... കള്ളന്മാർ പൂക്കൾ മോഷ്ടിക്കുന്നു; ഓണവിപണി പ്രതീക്ഷിച്ച് ചെണ്ടുമല്ലി കൃഷി ചെയ്ത കുടുംബശ്രീ വനിതകൾ ദുരിതത്തിൽ
നിലവിൽ 897 ഹരിത കർമ്മ സേനാംഗങ്ങളാണ് കൊച്ചി നഗരത്തിലെ വീടുകളിൽ നിന്നും മാലിന്യ ശേഖരിക്കുന്നത്. സമീപ ഭാവിയിൽ നഗരത്തിലെ മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങൾക്കും വാഹനങ്ങൾ ലഭ്യമാക്കുവാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി ലോകബാങ്ക് സഹായത്തോടെയും പദ്ധതി തയ്യാറാക്കുകയാണ്. മേയർ അഡ്വ. എം. അനിൽകുമാർ ഇ- കാർട്ടുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam