കണ്ടക്ടറുടെ സീറ്റിൽനിന്ന് മാറാതെ യാത്രക്കാരൻ, തർക്കം; വനിതാ കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങിപ്പോയി; യാത്രമുടങ്ങി

Published : Jul 16, 2026, 11:48 AM IST
ksrtc kerala

Synopsis

വനിതാ കണ്ടക്ടറുടെ സീറ്റിൽ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയതോടെ യാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ടി. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വൈറ്റില ഹബ്ബിലായിരുന്നു സംഭവം

കൊച്ചി: വനിതാ കണ്ടക്ടറുടെ സീറ്റിൽ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയതോടെ യാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ടി. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വൈറ്റില ഹബ്ബിലായിരുന്നു സംഭവം. കലൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസാണ് സംഭവത്തെ തുടർന്ന് വൈറ്റില ഹബ്ബിൽ യാത്ര തുടരാനാകാതെ നിർത്തിയിട്ടത്.

കലൂരിനും വൈറ്റിലയ്ക്കുമിടയിൽ യാത്ര ചെയ്യുന്നതിനിടെ ഒരു യാത്രക്കാരൻ വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരിക്കുകയായിരുന്നു. സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ തയ്യാറാകാത്തതിനെ തുടർന്ന് കണ്ടക്ടർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ബസ് വൈറ്റില ഹബ്ബിലെത്തിയപ്പോൾ യാത്രക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങി.

സംഭവത്തെ തുടർന്ന് കെഎസ്ആർടിസി അധികൃതരും പൊലീസും ഇടപെട്ട് മറ്റൊരു ബസ് ക്രമീകരിച്ചു. യാത്രക്കാരെയും കണ്ടക്ടറെയും പുതിയ ബസിലേക്ക് മാറ്റി യാത്ര പുനഃരാരംഭിച്ചു. അതേസമയം, പരാതിക്ക് കാരണക്കാരനായ യാത്രക്കാരൻ മറ്റൊരു ബസിൽ യാത്ര തുടർന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും, ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ', സർക്കാരിനെ ട്രോളി വി ശിവൻകുട്ടി
ഉണർന്നത് വീടിനുള്ളിൽ പുകമൂടി ശ്വാസം മുട്ടിയതിനെ തുടർന്ന്, ​ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്