'നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന സാമൂഹിക വിരുദ്ധൻ'; കാപ്പ നിയമപ്രകാരം യുവാവിനെ നാടുകടത്തി കൊച്ചി പൊലീസ്

Published : Apr 24, 2026, 05:13 PM IST
Kappa Case

Synopsis

കൊച്ചി സിറ്റി പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന കളമശ്ശേരി സ്വദേശി ജോയൽ ബെന്നിയെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം, ഈ കാലയളവിൽ ഇയാൾക്ക് നഗരപരിധിയിൽ പ്രവേശിക്കാൻ അനുവാദമില്ല. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.

കൊച്ചി: സിറ്റി പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന സാമൂഹിക വിരുദ്ധനെ കാപ്പ (KAAPA) നിയമപ്രകാരം നാടുകടത്തി. കളമശ്ശേരി തൃക്കാക്കര നോർത്ത് വില്ലേജിൽ ഗ്ലാസ് ഫാക്ടറി കോളനി ആറുകണ്ടത്തിൽ വീട്ടിൽ ജോയൽ ബെന്നിയെ (25) ആണ് ഒരു വർഷത്തേക്ക് കൊച്ചി സിറ്റി പൊലീസ് പരിധിയിൽ നിന്ന് നാടുകടത്തിയത്. കൊച്ചി സിറ്റി കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് ഈ നടപടി. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയായ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് നിലനിൽക്കുന്ന അടുത്ത ഒരു വർഷത്തേക്ക് കൊച്ചി സിറ്റി പോലീസ് പരിധിയിൽ പ്രവേശിക്കാനോ ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ജോയൽ ബെന്നിക്ക് അനുവാദമില്ല. ഈ നാടുകടത്തൽ ഉത്തരവ് ലംഘിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. നഗരത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഷെയർ ടാക്സിയെന്ന പേരിൽ യുവതിയെ വിളിച്ചു കയറ്റി, 200 രൂപയ്ക്ക് തമ്പാനൂരിൽ എത്തിക്കാമെന്ന് പറഞ്ഞു; പട്ടാപ്പകൽ കാറിൽ പീഡനശ്രമം, പ്രതികൾ പിടിയിൽ
കൊച്ചിൻ കോർപ്പറേഷന്‍റെ ഇന്ദിര കാന്റീനിൽ വിളമ്പുന്നത് ‘സമൃദ്ധി’യുടെ ഭക്ഷണമോ? ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ, മറുപടിയുമായി കൊച്ചി മേയർ