മഹാനവമി ദിവസം ചരിത്രം കുറിച്ച് കൊച്ചി വാട്ടര്‍ മെട്രോ; തിരുത്തിയെഴുതിയത് മൂന്നാമത്തെ റെക്കര്‍ഡ്, ഒറ്റ ദിവസം യാത്ര ചെയ്തത് 15507 പേർ

Published : Oct 22, 2026, 05:31 PM IST
Kochi Water Metro

Synopsis

മഹാനവമി, വിജയദശമി ദിനങ്ങളിൽ കൊച്ചി വാട്ടർ മെട്രോയിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. ഒക്ടോബർ 20-ന് മാത്രം 15,507 പേരാണ് ഇതിൽ യാത്ര ചെയ്തത്. സുരക്ഷിതവും വേഗത്തിലുമുള്ള യാത്രയ്ക്കായി ഇതുവരെ 79 ലക്ഷത്തിലധികം ആളുകൾ വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കൊച്ചി: കേരളത്തിന്റെ യാത്രാസംസ്കാരത്തിൽ വേറിട്ട കാഴ്ച്ചയാകുന്ന കൊച്ചി വാട്ടർ മെട്രോയ്ക്ക് മഹാനവമി ദിവസം അഭിമാനാർഹമായ നേട്ടം. ഒക്ടോബർ 20-ാം തീയതി മാത്രം വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് 15,507 പേർ. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഹൈക്കോർട്ട്- ഫോർട്ട്കൊച്ചി റൂട്ടിലാണ്. ഒക്ടോബർ 21 വിജയദശമി ദിനം 11,074 പേരും യാത്ര ചെയ്തു.

വാട്ടർ മെട്രോയുടെ ചരിത്രത്തിൽ ഇതിന് മുൻപ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണിലാണ്. 2025 ഡിസംബർ 28 ന് 17,050 പേരാണ് വാട്ടർ മെട്രോ ഉപയോഗപ്പെടുത്തിയത്. ഇതാണ് ഇതുവരെയുളളതിൽ ഒരു ദിവസത്തെ റെക്കോർഡ് റൈഡർ ഷിപ്പ്. 2023 ഡിസംബർ 31 ന് 16,162 പേരും 2025 ഡിസംബർ 27 ന് 15,518 പേരും യാത്ര ചെയ്തു. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഈ പൂജ അവധിക്കാണ്.

​2023 ഏപ്രിലിൽ വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഇതുവരെ 79,29,051 പേരാണ് യാത്ര ചെയ്തത്. ​നാട്ടുകാരുടെയും സഞ്ചാരികളുടെയും യാത്രാശീലങ്ങളിൽ വാട്ടർ മെട്രോ എത്രമാത്രം വേഗത്തിൽ ഇടംനേടി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വർധിച്ച റൈഡർഷിപ്പ്. കൊച്ചിയുടെ കായലോര ഭംഗി ആസ്വദിച്ചു സുരക്ഷിതമായും വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്ന വാട്ടർ മെട്രോയിലേക്കു കൂടുതൽ ആളുകൾ എത്തിച്ചേരുന്നതു നഗരഗതാഗത രംഗത്തെ വലിയൊരു മുന്നേറ്റമായാണു വിലയിരുത്തപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബെംഗളൂരുവില്‍ നിന്ന് കാറില്‍ എംഡിഎംഎ എത്തിച്ച് വില്‍പ്പന; വണ്ടൂരില്‍ മൂന്ന് പേര്‍ പിടിയില്‍
പനിക്ക് ചികിത്സ തേടിയെത്തിയ യുവാവിന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നല്‍കി; സംഭവം പൂന്താനം കുടുംബാരോഗ്യ കേന്ദ്രത്തില്‍