കൊല്ലത്ത് കൊടുംക്രൂരത, യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; 4 പ്രതികളെ പിടികൂടി

Published : Nov 10, 2024, 09:57 AM ISTUpdated : Nov 16, 2024, 10:28 PM IST
കൊല്ലത്ത് കൊടുംക്രൂരത, യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; 4 പ്രതികളെ പിടികൂടി

Synopsis

ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരാണ് അറസ്റ്റിലായത്

കൊല്ലം: കൊല്ലം തെന്മലയിൽ യുവാവിനോട് അഞ്ചംഗ സംഘത്തിന്‍റെ കൊടും ക്രൂരത. രാത്രി പെൺസുഹൃത്തിന്‍റെ
വീട്ടിൽ എത്തിയ ഇടമൺ സ്വദേശി നിഷാദിന് നേരെ ക്രൂരമായ സദാചാര ആക്രമണമാണ് അഞ്ചംഗ സംഘം നടത്തിയത്. നിഷാദിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തെന്മല ഇടമണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാക്കാനുണ്ട്. ഒന്നാം പ്രതി സുജിത്തിന് നിഷാദിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആനൂരിലെ പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയത് ചോദ്യം ചെയ്ത് അഞ്ചംഗ സംഘം ആയുധങ്ങൾ അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആദ്യം ഓട്ടോ പിടികൂടി, പിന്നാലെ വീട്ടിലും പരിശോധന; വിഴിഞ്ഞത്ത് യുവാക്കളിൽ നിന്നും കിട്ടിയത് 8.8 കിലോ കഞ്ചാവ്

വിശദ വിവരങ്ങൾ ഇങ്ങനെ

കൊല്ലം തെന്മലയിൽ രാത്രി പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയ ഇടമൺ സ്വദേശി നിഷാദിന് നേരെയാണ് ക്രൂരമായ സദാചാര ആക്രമണമുണ്ടായത്. നിഷാദിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തെന്മല ഇടമണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാക്കാനുണ്ട്. ഒന്നാം പ്രതി സുജിത്തിന് നിഷാദിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആനൂരിലെ പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയത് ചോദ്യം ചെയ്ത് അഞ്ചംഗ സംഘം ആയുധങ്ങൾ അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ