
കൊല്ലം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പലയിടത്തും വ്യാപാരികളും നാട്ടുകാരും രംഗത്തിറങ്ങി. വ്യാപാരി വ്യവസായി സമിതി പരസ്യമായി തന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നപ്പോള്‍ ബലംപ്രയോഗിച്ച് കടയടപ്പിക്കാനുള്ള ശ്രമവും സജീവമായിരുന്നു. പലയിടത്തും ഇത്തരം സന്ദര്‍ഭങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നതും ഇന്ന് കേരളം കണ്ടു.
അതിനിടയിലാണ് കൊല്ലം നെടിയറയില്‍ കട അടപ്പിക്കാനെത്തിയ ബിജെപി-കര്‍മ്മസമിതി പ്രവര്‍ത്തകരെ വിരട്ടിയോടിച്ച വീഡിയോ വൈറലാകുന്നത്. സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ രംഗത്തെത്തിയിത്.
ഹര്‍ത്താലിനോട് ആഭിമുഖ്യം ഉള്ളവര്‍ കടയടയ്ക്കട്ടെ എന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. അല്ലാത്തവരെ നിര്‍ബന്ധിച്ച് കട അടപ്പിക്കാം എന്ന് കരുതേണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കിയതോടെ ബിജെപി കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. നിര്‍ബന്ധിച്ച് കടയടപ്പിക്കലൊക്കെ നേരെ വീട്ടില്‍ ചെന്ന് കാട്ടിയാല്‍ മതിയെന്നും ഇവര്‍ വ്യക്തമാക്കി. സംഭവത്തിന്‍റെ വീഡിയോ ഇതനികം വൈറലായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam