കള്ള് കടം കൊടുത്തില്ല, ഷാപ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച 6 യുവാക്കൾ പിടിയിൽ

Published : Jan 20, 2024, 08:31 PM ISTUpdated : Jan 20, 2024, 08:35 PM IST
കള്ള് കടം കൊടുത്തില്ല, ഷാപ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച 6 യുവാക്കൾ പിടിയിൽ

Synopsis

ഇവർ ഇന്നലെ രാത്രി 7 മണിയോടുകൂടി ഏറ്റുമാനൂർ ചെറുവാണ്ടൂർ ഷാപ്പിലെത്തി ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കോട്ടയം: കള്ള് കടം കൊടുക്കാത്തതിന് കോട്ടയം ഏറ്റുമാനൂരിൽ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർ സ്വദേശികളായ വിഷ്ണുരാജ്, അനുമോൻ, വിഷ്ണു അനിൽ, അഖില്‍ ശശി, നവീൻ, ഷെബിൻ ദാസ്, വേണുഗോപാൽ  എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാത്രി 7 മണിയോടുകൂടി ഏറ്റുമാനൂർ ചെറുവാണ്ടൂർ ഷാപ്പിലെത്തി ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഷാപ്പിലെത്തിയ ഇവർ ഇവിടുത്തെ ജീവനക്കാരനോട് കള്ള് കടം ചോദിക്കുകയും, ജീവനക്കാരൻ ഇത് വിസമ്മതിച്ചതിനെ തുടർന്ന് ഇവർ സംഘം ചേർന്ന് ജീവനക്കാരനെ മർദ്ദിക്കുകയും, ചില്ലു കുപ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഷാപ്പിലെ ചില്ല് കുപ്പികളും, പാത്രങ്ങളും അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 

ആലപ്പുഴയില്‍ പ്രസവം നിർത്തൽ ശാസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബസ് സ്കൂട്ടറിൽ തട്ടി, ബസിനടിയിലേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയിൽ, ചോദ്യം ചെയ്യലിൽ സമ്മതിച്ചു, കടത്തി കൊണ്ട് വന്നത് ബംഗ്ളൂരുവിൽ നിന്നെന്ന് മൊഴി