തിരയിലകപ്പെട്ടയാളെ രക്ഷിക്കാന്‍ ചാടിയവര്‍ അപകടത്തില്‍പ്പെട്ടു; അഞ്ചു പേരെ രക്ഷപ്പെടുത്തി

Published : Sep 03, 2018, 01:22 AM ISTUpdated : Sep 10, 2018, 01:13 AM IST
തിരയിലകപ്പെട്ടയാളെ രക്ഷിക്കാന്‍ ചാടിയവര്‍ അപകടത്തില്‍പ്പെട്ടു; അഞ്ചു പേരെ രക്ഷപ്പെടുത്തി

Synopsis

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ഭൂട്ടസ് (38) കടലിൽ അകപ്പെട്ടു. ഇത് കണ്ട് ഇയാളെ  രക്ഷിക്കാൻ കടലിലേയ്ക്ക് എടുത്ത് ചാടിയ സുഹൃത്തുക്കളായ  നാലംഗ സംഘവും ശക്തമായ തിരയിൽപ്പെടുകയായിരുന്നു

തിരുവനന്തപുരം: പൂന്തുറ ചേരിയാമുട്ടം കടലിൽ അകപ്പെട്ട അഞ്ചുപേരെ  വിഴിഞ്ഞം കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ഭൂട്ടസ് (38) കടലിൽ അകപ്പെട്ടു. ഇത് കണ്ട് ഇയാളെ  രക്ഷിക്കാൻ കടലിലേയ്ക്ക് എടുത്ത് ചാടിയ സുഹൃത്തുക്കളായ  നാലംഗ സംഘവും ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തോമസ്(39) ഡാർവിൻ (42) ജസ്റ്റിൻ (40) ഫ്രാൻസിസ് (39) എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങി അപകടത്തിൽപ്പെട്ടത്.

നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്ന് എത്തിയ കോസ്റ്റൽ പോലീസാണ് ഇവർ അഞ്ചു പേരെയും  ബോട്ടിൽ രക്ഷപ്പെടുത്തിയത്. . എസ്.ഐ ഷാനിബാസ്, ജയകുമാർ, എ.എസ്.ഐ രാജ് കുമാർ, ബോട്ട് സ്രാങ്ക് ഫെർണാണ്ടസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.വെള്ളത്തിൽ കിടന്ന്  അവശരായ അഞ്ച്
പേരെയും  രാത്രി 8.30 ഓടെ വിഴിഞ്ഞം പഴയ വാർഫിൽ എത്തിച്ച്    108 ആമ്പുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്