ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ, 11 വയസുകാരി ഐസിയുവിൽ; ഒപ്പം കഴിച്ച 4 പേർക്കും ആരോഗ്യ പ്രശ്നങ്ങൾ

Published : May 31, 2024, 12:35 AM IST
ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ, 11 വയസുകാരി ഐസിയുവിൽ; ഒപ്പം കഴിച്ച 4 പേർക്കും ആരോഗ്യ പ്രശ്നങ്ങൾ

Synopsis

കോഴിക്കോട് മാവൂര്‍, വെള്ളന്നൂര്‍ സ്വംദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

വയനാട്: ലക്കിടിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനൊന്ന് വയസ്സുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. പെൺകുട്ടിയെ കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് മാവൂര്‍, വെള്ളന്നൂര്‍ സ്വംദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യക്കാണ് ഗുരുതരമായ അസ്വസ്ഥത നേരിട്ടത്. മറ്റുള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ലക്കിടിയിലെ ഹോട്ടലിൽ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചത്.

KL15 AO619 കെഎസ്ആർടിസി ബസ്, ഇടിച്ചിട്ട് നിർത്താതെ പോയത് 'ചെറ്റത്തരം' എന്ന് കമന്‍റ്; 'അതേ' എന്ന് മറുപടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ