പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

Published : Mar 27, 2024, 10:14 AM IST
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

Synopsis

പാമ്പ് കടിയേറ്റ് കുറച്ചു ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു.

കോഴിക്കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക സിപിഎം നേതാവ് മരിച്ചു. സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗവും പാടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സി.കെ രാജീവന്‍ ആണ് മരിച്ചത്. പാമ്പ് കടിയേറ്റ് കുറച്ചു ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു. 

മൃതദേഹം കായണ്ണയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലു മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും. 

'വധശ്രമം അടക്കം നിരവധി കേസുകള്‍'; കുപ്രസിദ്ധരായ നാലു പേരെയും കാപ്പ ചുമത്തി നാടു കടത്തിയെന്ന് പൊലീസ് 
 

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം 
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു