ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട് പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്

By Web TeamFirst Published Jun 17, 2020, 8:33 PM IST
Highlights

176 കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ 29 പ്രതികളെ പിടികൂടിയതായും അധികൃതര്‍ പറഞ്ഞു.

കോഴിക്കോട്: കൊവിഡ് 19 രോഗവ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ പിടിച്ചെടുത്തത് 19,258 ലിറ്റര്‍ വാഷ്. മാര്‍ച്ച് 24 മുതല്‍ മെയ് 30 വരെയുള്ള കാലയളവിലാണ് ഇത്രയും വാഷ് പിടികൂടിയത്. 161.4 ലിറ്റര്‍ അറാക്കും 60.5 ലിറ്റര്‍ ഐഎംഎഫ്എല്ലും പിടികൂടിയതായി ജില്ലാ എക്സ്സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. 

176 കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ 29 പ്രതികളെ പിടികൂടിയതായും അധികൃതര്‍ പറഞ്ഞു. വ്യാജവാറ്റിനെതിരെ എക്സൈസ് വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read Also: പാലക്കാട് അരിയുമായി വന്ന ലോറിയിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി; ഡ്രൈവറടക്കം രണ്ടുപേര്‍ അറസ്റ്റില്‍

'കുക്കുടാച്ചി വൈനുണ്ടാക്കാന്‍ അനുഗ്രഹിക്കാമോ'; യുവാവിന്‍റെ ആഗ്രഹം 'സഫലീകരിച്ച്' എക്സൈസ്

click me!