2 ഷോപ്പുകളിലും പിന്നെ മിൽമ ബൂത്തിലും കയറി, 2 ക്ഷേത്രങ്ങളിലും ശ്രമം നടത്തി, മാവൂരിലെ മോഷണപരമ്പര, പ്രതിയെ കിട്ടി

Published : Nov 15, 2024, 02:54 PM IST
2 ഷോപ്പുകളിലും പിന്നെ മിൽമ ബൂത്തിലും കയറി, 2 ക്ഷേത്രങ്ങളിലും ശ്രമം നടത്തി, മാവൂരിലെ മോഷണപരമ്പര, പ്രതിയെ കിട്ടി

Synopsis

പ്രതിയുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും മോഷണം നടന്ന കടകളിൽ നിന്നും പോലീസ് ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കോഴിക്കോട് മാവൂരില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണ പരമ്പരയിലെ പ്രതി പിടിയില്‍. മാവൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. കാരപ്പറമ്പ്  കരുവിശ്ശേരി മുണ്ടിയാട്താഴം ജോഷിത്ത് (32)ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെയാണ് മാവൂർ ചെറൂപ്പകുട്ടായി ബിൽഡിങ്ങിന് സമീപത്തെ ആർ കെ സ്റ്റോറിലും ചെറൂപ്പ കെ എം പ്ലൈ ഹാർഡ്‌വെയറിലും മോഷണം നടന്നത്.

മാവൂർ കട്ടാങ്ങല്‍ റോഡിലുള്ള മിൽമ ബൂത്തിലും മോഷണം നടന്നു. പെരുമണ്ണ പാറയിൽ ശിവ വിഷ്ണു ക്ഷേത്രത്തിലും പെരുവയൽ കട്ടയാട്ട് ഭഗവതി ക്ഷേത്രത്തിലും മോഷണശ്രമവും നടന്നിരുന്നു. ഈ മോഷണങ്ങള്‍ക്ക് പിന്നില്‍ ജോഷിത്ത് ആണെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും മോഷണം നടന്ന കടകളിൽ നിന്നും പോലീസ് ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി  പിടിയിലായത്.

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു