Latest Videos

ജോലിയുടെ പേരിൽ വീടുവിട്ടിറങ്ങിയത് ഒന്നര വർഷം മുമ്പ്, അന്വേഷണം; ഒടുവിൽ കണ്ടെത്തിയത് നാട്ടിലെ പോസ്റ്റോഫീസിൽ

By Web TeamFirst Published Apr 24, 2024, 5:58 PM IST
Highlights

വീട്ടുകാരോട് എറണാകുളത്തേക്ക് പോകുന്നു എന്നാണ് പറഞ്ഞിരുന്നത്. മംഗലാപുരത്ത് ജോലിക്കായി പോകുന്നു എന്നാണ് ബിനു സുഹൃത്തിനോട് പറഞ്ഞത്. 

കോഴിക്കോട്: ഒന്നര വര്‍ഷം മുന്‍പ് മംഗലാപുരത്ത് ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി കാണാതായ യുവാവിനെ ഒടുവില്‍ നാട്ടില്‍ വച്ചു തന്നെ കണ്ടെത്തി. താമരശ്ശേരി കട്ടിപ്പാറ ചമല്‍ സ്വദേശിയായ കൊട്ടാരപ്പറമ്പില്‍ കൃഷ്ണന്റെ മകന്‍ ബിനുവിനെയാണ് കഴിഞ്ഞ ദിവസം താമരശ്ശേരി പോസ്റ്റോഫീസില്‍ വെച്ച് കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് ബിനു വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. വീട്ടുകാരോട് എറണാകുളത്തേക്ക് പോകുന്നു എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പോകുന്ന വഴിയില്‍ സുഹൃത്തിനോട് 500 രൂപ കടം വാങ്ങിയിരുന്നു. മംഗലാപുരത്ത് ജോലിക്കായി പോകുന്നു എന്നാണ് ബിനു ആ സുഹൃത്തിനോട് പറഞ്ഞത്. 

ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതായതോടെ പിതാവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി. മംഗലാപുരത്തും എറണാകുളത്തും പൊലീസും കുടുംബവും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം താമരശ്ശേരി പോസ്റ്റോഫീസില്‍ ഉണ്ടായിരുന്ന നിക്ഷേപം പിന്‍വലിക്കാനെത്തിയ ബിനുവിനെ ഇവിടെയുണ്ടായിരുന്ന നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. അവര്‍ പോസ്റ്റ്ഓഫീസിലെത്തി ബിനുവിനെ കൊണ്ടുപോവുകയായിരുന്നു.

ബിനു ഇടക്ക് മാനസിക അസ്വസ്ഥതകള്‍ കാണിക്കാറുണ്ടെങ്കിലും വീട് വിട്ട് പോകുന്ന സമയത്ത് യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.

'തിരുവനന്തപുരം ആരുടേയും സ്വകാര്യ സ്വത്തല്ല'; ഇത്രയും അഹങ്കാരം വേണ്ടെന്നും തരൂരിനോട് കടകംപള്ളി 
 

tags
click me!