ജോലിക്കിടെ നെഞ്ചുവേദന; കോഴിക്കോട് സ്വദേശി സൗദിയിൽ കുഴഞ്ഞ് വീണ് മരിച്ചു

By Web TeamFirst Published Apr 24, 2022, 12:03 AM IST
Highlights

പുതുപ്പാടി പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ് (40) ആണ് സൗദി അറേബ്യയിലെ ബുറെദെയില്‍ കുഴഞ്ഞ് വീണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് സൗദിഅറേബ്യയിൽ കുഴഞ്ഞ് വീണ് മരിച്ചു. പുതുപ്പാടി പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ് (40) ആണ് സൗദി അറേബ്യയിലെ ബുറെദെയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷബ്ന. രണ്ടു കുട്ടികളുണ്ട്. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഷിക്കാഗോയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഷിക്കാഗോയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെലങ്കാനയില്‍ നിന്നുള്ളവരാണിവര്‍.

ഏപ്രില്‍ 21 വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ബന്‍ഡയ്ല്‍ സതേണ്‍ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സസ് വിദ്യാര്‍ത്ഥികളായ പവന്‍ സ്വര്‍ണ(23), വംഷി കെ പെച്ചെറ്റി(23) എന്നിവരും ഫിയറ്റ് കാര്‍ ഡ്രൈവര്‍ മിസോറിയില്‍ നിന്നുള്ള മേരി മ്യൂണിയരുമാണ് (32) മരിച്ചത്. ഇവര്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യശ്വന്ത് (23), കല്യാണ്‍ ഡോര്‍ന്ന (24), കാര്‍ത്തിക് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കാര്‍ത്തിക്കിന്റെ പരിക്ക് ഗുരുതരമാണ്.

സൗദിയിൽ പുതിയ കൊവിഡ് കേസുകൾ നൂറില്‍ താഴെയായി

സൗദി അറേബ്യയിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും നൂറിൽ താഴെയായി. പുതുതായി 91 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 223 പേർ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,332 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,40,467 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,076 ആയി ഉയർന്നു. രോഗബാധിതരിൽ 3,789 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 45 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 10,053 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.

ജിദ്ദ 24, റിയാദ് 17, മദീന 13, മക്ക 12, തായിഫ് 8, ദമ്മാം 4, അബഹ 3, ജിസാൻ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,039,039 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,397,748 ആദ്യ ഡോസും 24,730,472 രണ്ടാം ഡോസും 12,910,819 ബൂസ്റ്റർ ഡോസുമാണ്.

click me!