സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങിമരിച്ചു

Published : Jun 20, 2021, 02:57 PM IST
സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങിമരിച്ചു

Synopsis

കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കളുമൊന്നിച്ച് കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് ടാങ്കില്‍ കുളിക്കവെ മുങ്ങിമരിച്ചത്.   

കോഴിക്കോട്: കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കളുമൊന്നിച്ച് കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് ടാങ്കില്‍ കുളിക്കവെ മുങ്ങിമരിച്ചത്. 

വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍ സുഹൃത്തുക്കളുമൊത്ത് കുളിച്ചുകൊണ്ടിരിക്കെ പ്രവീണ്‍ താഴ്ന്നുപോവുകയായിരുന്നു. 

സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമം നടക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടുകാർ വീഡിയോയും ഫോട്ടോയും എടുക്കരുത്, നിർദേശം നൽകി വനംവകുപ്പ്; ചോക്കാട് നെല്ലിക്കര മലവാരത്ത് വീണ്ടും കാട്ടുതീ
ക്ലിനിക്കിലെത്തിയ കുഞ്ഞിനെ ലാളിച്ചു, തടഞ്ഞതോടെ സ്വർണമാല വിഴുങ്ങി, സമീന പൊലീസ് നിരീക്ഷണത്തിൽ, ആഭരണത്തിനായി കാത്തിരിപ്പ്