'അയാൾ എന്തിനാ ഞങ്ങളെ ആക്രമിച്ചത്', പൂനൂർ ഹോട്ടലിൽ മുസ്ലിയാക്കന്മാരെ ആക്രമിച്ച് യുവാവ്; വീഡിയോയുമായെത്തി പരാതി

Published : Feb 29, 2024, 06:52 PM ISTUpdated : Mar 11, 2024, 10:26 PM IST
'അയാൾ എന്തിനാ ഞങ്ങളെ ആക്രമിച്ചത്', പൂനൂർ ഹോട്ടലിൽ മുസ്ലിയാക്കന്മാരെ ആക്രമിച്ച് യുവാവ്; വീഡിയോയുമായെത്തി പരാതി

Synopsis

ബില്ല് കൊടുക്കാൻ നിൽക്കവെ ഇയാള്‍ അദ്‌നാന്‍ സഖാഫിയെ അടുത്തേക്ക് വിളിക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയുമായിരുന്നു

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന മുസ്ലിയാക്കന്മാരുടെ സംഘത്തിന് നേരെ യുവാവിന്‍റെ ആക്രമണം. കോഴിക്കോട് പൂനൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ പൂനൂര്‍ ഷൈന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളിക്കല്‍ അദ്‌നാല്‍ സഖാഫി, കട്ടിപ്പാറ സ്വദേശി മുഹമ്മദ് മുസ്ലിയാര്‍, ഇവരുടെ സുഹൃത്തുക്കൾ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൂനൂര്‍ കോളിക്കല്‍ സ്വദേശി തന്നെയായ ജൗഹര്‍ ആണ് ആക്രമണം നടത്തിയത്.

യോഗി സർക്കാരിന്‍റെ പുതിയ ഉത്തരവ്, ഗ്യാൻവാപിയിൽ പൂജക്ക് അനുമതി നൽകിയ ജഡ‍്ജി എകെ വിശ്വേശക്ക് ലോക്പാലായി നിയമനം

അദ്‌നാന്‍ സഖാഫിയും സുഹൃത്തുക്കളും ഭക്ഷണം കഴിച്ച് കാഷ് കൗണ്ടറില്‍ പണം നല്‍കാനായി നില്‍ക്കുകയായിരുന്നു. ഈ സമയം നൗഷാദ് ഇതിന് സമീപം ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ഇയാള്‍ അദ്‌നാന്‍ സഖാഫിയെ അടുത്തേക്ക് വിളിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ചുകൊണ്ട് കൊല്ലുമെന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇത് കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു.

നൗഷാദിനെ പിന്തിരിപ്പിക്കാനെത്തിയ മുഹമ്മദ് മുസ്ലിയാര്‍ക്കും മര്‍ദ്ദനമേറ്റു. തങ്ങളെ എന്തിനാണ് മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതം ഇവര്‍ ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൻ്റെ വീ‍ഡിയോ കാണാം

ഇനിയൊരിക്കലും അങ്ങനെ സംഭവിക്കരുത്, എയർ ഇന്ത്യക്ക് ഭീമൻ പിഴ, 30 ലക്ഷം! വിമാനത്താവളത്തിലെ ദാരുണ സംഭവത്തിൽ നടപടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

സംഭവം ഇങ്ങനെ

അദ്‌നാന്‍ സഖാഫിയും സുഹൃത്തുക്കളും ഭക്ഷണം കഴിച്ച് കാഷ് കൗണ്ടറില്‍ പണം നല്‍കാനായി നില്‍ക്കുകയായിരുന്നു. ഈ സമയം നൗഷാദ് ഇതിന് സമീപം ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ഇയാള്‍ അദ്‌നാന്‍ സഖാഫിയെ അടുത്തേക്ക് വിളിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ചുകൊണ്ട് കൊല്ലുമെന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇത് കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. നൗഷാദിനെ പിന്തിരിപ്പിക്കാനെത്തിയ മുഹമ്മദ് മുസ്ലിയാര്‍ക്കും മര്‍ദ്ദനമേറ്റു. തങ്ങളെ എന്തിനാണ് മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതം ഇവര്‍ ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്