
കൊച്ചി: കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ചു. യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം. ഓണം വിപണി ലക്ഷ്യമാക്കി വാഴകൃഷി നടത്തിയ അനീഷ് കെഎസ്ഇബി ജീവനക്കാരുടെ നടപടിയിൽ വിഷമത്തിലാണ്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കർഷകൻ അനീഷ് രംഗത്തെത്തി. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെഎസ്ഇബിയുടെ നടപടിയെന്ന് അനീഷ് പറഞ്ഞു. വെട്ടി നശിപ്പിച്ചതിൽ മിക്കതും കുലച്ച വാഴകളാണ്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അനീഷ് പറഞ്ഞു.
ഇൻഡിഗോ വിമാനത്തിനെതിരെ പരാതിയുമായി കേൺഗ്രസ് നേതാവ്, ഒന്നരമണിക്കൂർ എ സി ഇല്ലാതെ ദുരിതയാത്ര !
'വർഷങ്ങളായി കൃഷി ചെയ്തു വരുന്ന സ്ഥലമാണിത്. പല പ്രാവശ്യവും വാഴകൾ കൃഷി ചെയ്തിട്ടുണ്ട്. ഇതിനു മുമ്പൊന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. കെഎസ്ഇബി ജീവനക്കാരെത്തി 406 വാഴകൾ വെട്ടി നശിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വാഴകൃഷി ചെയ്യരുതെന്നോ പറഞ്ഞിരുന്നില്ല. ഓണം വിപണി ലക്ഷ്യമിട്ട് ചെയ്തതായിരുന്നു കൃഷി. ഓണത്തിന് അനുബന്ധിച്ച് വെട്ടേണ്ട കുലകളായിരുന്നു വെട്ടി നശിപ്പിച്ചത്. വാഴ മൊത്തത്തിൽ വെട്ടിമാറ്റുകയാണ് ചെയ്തത്. പറയുകയായിരുന്നെങ്കിൽ വാഴയുടെ ഏതെങ്കിലും ഭാഗങ്ങൾ വെട്ടി മാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. -അനീഷ് പറയുന്നു.
ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്.എന്നാൽ മുന്നറിയിപ്പ് നൽകാതെയാണ് കെഎസ്ഇബിയുടെ നടപടിയെന്നതിനോട് അധികൃതർ പ്രതികരിച്ചിട്ടില്ല.
https://www.youtube.com/watch?v=HL-5nmqML88
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam