Latest Videos

വൈദ്യുതി നിലച്ചു; പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി, ഓഫീസിന്റെ ബോർഡ്‌ തകർത്തു

By Web TeamFirst Published May 4, 2024, 9:47 AM IST
Highlights

ഒരു സംഘം ആളുകളെത്തി ഓഫീസിന് നാശനഷ്ടം വരുത്തി എന്നാണ് പരാതി. സംഭവത്തില്‍ സെക്ഷൻ ഓഫീസ് ജീവനക്കാരാണ് പൊലീസിൽ പരാതി നൽകി.

കോഴിക്കോട്: വൈദ്യുതി നിലച്ചതിന് പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒരു സംഘം ആളുകളെത്തി ഓഫീസിന് നാശനഷ്ടം വരുത്തി എന്നാണ് പരാതി. സംഭവത്തില്‍ സെക്ഷൻ ഓഫീസ് ജീവനക്കാരാണ് പൊലീസിൽ പരാതി നൽകി. ഓഫീസിന്റെ ബോർഡ്‌ തകർത്തു എന്നാണ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ജീവനക്കാരെ ഒരു സംഘമെത്തി അസഭ്യം പറഞ്ഞു. ഓഫീസ് ബോർഡിന് നേരെ കല്ലേറ് ഉണ്ടായി. ഗ്രിലുള്ളത് കൊണ്ടാണ് ആളുകൾക്ക് ഉള്ളിലേക്ക് കയറാൻ പറ്റാഞ്ഞത്. മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണ് 8 ട്രാൻസ്‌ഫോർമർ ഓഫാക്കിയത്. മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ടാണ് ട്രാൻസ്ഫോർമർ ഓഫാക്കിയതെന്നും പന്തീരാങ്കാവ് സെക്ഷൻ അസി എഞ്ചിനിയർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(പ്രതീകാത്മക ചിത്രം)

click me!