ചില്ലറ ധൈര്യമൊന്നുമല്ല, പാലക്കാട് ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചു, ന​ഗരം ചുറ്റി, ജീവനക്കാർ പിന്തുടർന്നപ്പോൾ ഉപേക്ഷിച്ചു

Published : Jun 07, 2026, 03:38 PM IST
KSRTC

Synopsis

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസ് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം. ടൗണിൽ കറങ്ങിയ ശേഷം പ്രതി ബസ് ഉപേക്ഷിച്ച് മുങ്ങി. ബസ് പലയിടത്തും ഇടിച്ചു. ഒരു കടയിലും മതിലിലും ഇടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അജ്ഞാതന്‍ മോഷ്ടിച്ചത്. പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്താണ് ബസ് നിർത്തിയത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്തുടര്‍ന്നതോടെയാണ് ഇയാൾ ബസ് ഉപേക്ഷിച്ച് മുങ്ങിയത്. ബസ് മോഷണം പോയത് അറിഞ്ഞതോടെ ജീവനക്കാര്‍ തിരച്ചില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്തുടര്‍ന്നെത്തുന്നത് കണ്ട് ബസ് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിൽ കാർ പാർക്ക് ചെയ്തു; ചോദിച്ച അച്ഛനെയും മകനെയും ആക്രമിച്ചു, പ്രതി പിടിയിൽ
'നട്ടതൊന്നുമല്ല സാറേ, തനിയെ മുളച്ചതാ, എന്താണെന്നറിയില്ലായിരുന്നു'..! 360 സെമി. ഉയരത്തിൽ കഞ്ചാവ്, പ്രതി അറസ്റ്റിൽ