കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു; 2 യുവാക്കൾക്ക് ദാരുണാന്ത്യം, സംഭവം ചേർത്തലയിൽ

Published : Nov 29, 2024, 07:34 AM ISTUpdated : Nov 29, 2024, 09:35 AM IST
കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു; 2 യുവാക്കൾക്ക് ദാരുണാന്ത്യം, സംഭവം ചേർത്തലയിൽ

Synopsis

ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു. 

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശികളായ നവീൻ, ശ്രീഹരി എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി ബസ്റ്റാൻ്റിലേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നൽകും.

നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു; കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം, സംഭവം ചിറ്റൂരിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി