
വയനാട്: വയനാട് കാപ്പുഞ്ചാലിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. മണ്ണ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മാനന്തവാടിയിലേക്കുള്ള കെ എസ് ആർ ടി സി ബസ് ടിപ്പറിന്‍റെ പുറകിൽ ഇടിച്ചതാണ് അപകടത്തിന് കാരണം. ഇക്കാര്യം ദൃക്സാക്ഷികൾ തന്നെയാണ് വ്യക്തമാക്കിയത്. അപകടത്തിൽ പലചലക്ക് കടയുടമ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കോഴിക്കോട് കാൽനട യാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, നിര്‍ത്താതെ പോയി; ചോര വാർന്ന് ദാരുണാന്ത്യം
അതേസമയം വയനാട് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത വിദ്യാർത്ഥിനിയ്ക്ക് നേരെയുള്ള ലഹരി മാഫിയയുടെ ക്രൂരമായ ആക്രമണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു എന്നതാണ്. മേപ്പാടി പോളിടെക്നിക് കോളേജിൽ വിദ്യാര്‍ത്ഥിനിയ്ക്കു നേരെയുള്ള ലഹരി മാഫിയയുടെ ആക്രമണത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചികിത്സയിലുള്ള അപർണ്ണ ഗൗരിയേയും അപർണ്ണയുടെ കുടുംബാംഗങ്ങളേയും യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം ഫോണിൽ വിളിച്ച് സംസാരിച്ചു. അപർണ്ണയും കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും യുവജന കമ്മീഷൻ ഉറപ്പാക്കുമെന്നും അറിയിച്ചു.
കേരളത്തിന്‍റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായിട്ടുള്ളതെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. നമ്മുടെ ക്യാമ്പസുകളിൽ അരാഷ്ട്രീയ ലഹരി മാഫിയ ശക്തികൾ സംഘടിതരാകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. സജീവ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവർത്തകയായ അപർണയെ ആക്രമിക്കുക വഴി ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും വിദ്യാർത്ഥി സംഘടനകൾക്കും എതിരായ തങ്ങളുടെ വെല്ലുവിളി കൂടിയാണ് ഈ അരാഷ്ട്രീയ മാഫിയ സംഘങ്ങൾ ഉയർത്തിയിരിക്കുന്നത്. നമ്മുടെ ക്യാമ്പസുകൾ സുരക്ഷിതമാവുകയും ജനാധിപത്യവൽക്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്നും അരാഷ്ട്രീയ ക്യാമ്പസുകളെ രാഷ്ട്രീയവൽക്കരിച്ചും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചും ഇവരെ ഒറ്റപ്പെടുത്തിയും വേണം നമുക്ക് നിലവിലെ സാഹചര്യത്തെ മാറ്റി തീർക്കേണ്ടത് എന്നും യുവജന കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam