'നൂലിൽ കെട്ടിയ ഉറപ്പിന് നട്ടിന്റെ താങ്ങ്', യാത്രക്കാരി ചാരിയതോടെ കെഎസ്ആർടിസി ബസിന്റെ തൂൺ ഇളകി വീണു, ഗുരുതര വീഴ്ച

Published : Jul 28, 2026, 01:32 PM IST
Ksrtc bus

Synopsis

യാത്രക്കാരി ചാരി നില്‍ക്കുമ്പോഴാണ് തൂണ് ബസിന്റെ മുകള്‍ ഭാഗത്ത് ഉറപ്പിച്ചിരുന്ന നട്ട് ഇളകി താഴെ വീണത്. തൂണ് താഴെ പ്ലാറ്റ്‌ഫോമില്‍ ഉറപ്പിച്ച ഭാഗം തുരുമ്പെടുത്തു ദ്രവിച്ച നിലയിലായിരുന്നു.

തൃശൂര്‍: വനിതകള്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്ന കെഎസ്ആര്‍ടിസി പക്ഷേ സാധാരണക്കാരായ യാത്രക്കാരുടെ സുരക്ഷ മറക്കുന്നു. ഓടുന്ന ബസുകളില്‍ പലതും സാരമായ കേടുപാടുകളുള്ളവ. ആകസ്മികമായി സംഭവിക്കുന്ന അപകടങ്ങളിൽ ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. തൃശൂരില്‍നിന്ന് ആലുവ പോകുന്ന ബസിലെ യാത്രക്കാര്‍ രക്ഷപ്പെട്ടതും ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ്. കെ.എസ്.ആര്‍.ടി.സി. ബസിനകത്തെ തൂണുകളിലൊന്ന് ദ്രവിച്ച് വീഴാൻ തുടങ്ങിയ നിലയിലായിരുന്നു. എന്നാല്‍ ആ തൂണ് മാറ്റാനോ ബസ് ഓടിക്കാതിരിക്കാനോ അധികൃതര്‍ ശ്രമിച്ചില്ല. പകരം തൂണ് അങ്ങ് കെട്ടിവെച്ചു. വെറും ഒരു നൂലില്‍. തുണിന് ബലമായി ആകെ ഒരു നട്ടും. അധികൃതരുടെ നുല്‍ കെട്ടിയ ഉറപ്പില്‍. ബസ് തൃശൂരില്‍നിന്ന് ആലുവയിലേക്ക് പറ പറന്നു.

പക്ഷേ ആ ഉറപ്പ് തൂണിനോ നുലിനോ ഉണ്ടായിരുന്നില്ല. ഒടുവില്‍ ആ നട്ടും ഇളകി താഴെ വീണതോടെ ഇരുമ്പു തൂണ് ചരിഞ്ഞു. ഉടന്‍ കണ്ടക്ടര്‍ പിടിച്ചതിനാല്‍ യാത്രക്കാരുടെ ദേഹത്തു വീണില്ല. തൃശൂരില്‍ നിന്ന് ആലുവയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണു സംഭവം. യാത്രക്കാരി ചാരി നില്‍ക്കുമ്പോഴാണ് തൂണ് ബസിന്റെ മുകള്‍ ഭാഗത്ത് ഉറപ്പിച്ചിരുന്ന നട്ട് ഇളകി താഴെ വീണത്. തൂണ് താഴെ പ്ലാറ്റ്‌ഫോമില്‍ ഉറപ്പിച്ച ഭാഗം തുരുമ്പെടുത്തു ദ്രവിച്ച നിലയിലായിരുന്നു. വീഴും മുന്‍പേ തൂണ് കണ്ടക്ടര്‍ എടുത്തു ബസില്‍ മുന്‍ ഭാഗത്തു ഡ്രൈവറുടെ സമീപത്തായി ഇട്ടാണു യാത്ര തുടര്‍ന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിങ്ക് ബസിൽ പുരുഷന്മാർക്കും യാത്രാനുമതി, പുലർച്ചെയുള്ള ട്രിപ്പിൽ പ്രത്യേക ഇളവ്, സഹായമാവുക രോഗികൾക്കും കൂട്ടിരിപ്പുകാർക്കും
'മൃഗങ്ങൾക്ക് പോലും ഇതിലും നല്ല സംസ്കാരം', ടിജി മോഹൻദാസിനെ ജയിലിൽ അടയ്ക്കണമെന്ന് മാധവ് സുരേഷ്