സ്‌കൂട്ടർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു

Published : Feb 22, 2021, 01:08 AM IST
സ്‌കൂട്ടർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു

Synopsis

പതിനാറാം മൈലിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഭാര്യ വിനുവിനെ തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുവാനായി പോയപ്പോഴാണ് അപകടം.

തിരുവനന്തപുരം: സ്‌കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ മരിച്ചു. വേങ്ങോട് മണലകം അനന്തു ഭവനിൽ  സണ്ണിയെന്നു വിളിക്കുന്ന എസ്. അനിൽകുമാർ(45) ആണ് മരിച്ചത്. കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനിൽകുമാർ. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയേടെയാണ് വേങ്ങോട് സൊസൈറ്റി ജങ്ഷന് സമീപം വച്ച്   അപകടം നടന്നത്. 

പതിനാറാം മൈലിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഭാര്യ വിനുവിനെ തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുവാനായി പോയപ്പോഴാണ് അപകടം. റോഡിൽ തെറിച്ചു വീണ അനിൽകുമാറിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. 

മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം  തിങ്കളാഴ്ച ഉച്ചയോടെ കണിയാപുരം ഡിപ്പോയിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും.  അനന്തു.വി. അനിൽ ഏക മകനാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ