കെഎസ്ആര്‍ടിസി മലപ്പുറം ജില്ലാ ഓഫീസ് പെരിന്തല്‍മണ്ണയിലേക്ക് മാറ്റുന്നു, ആശങ്കയിൽ യാത്രക്കാർ

Published : Jun 24, 2022, 11:18 PM ISTUpdated : Jun 24, 2022, 11:19 PM IST
കെഎസ്ആര്‍ടിസി മലപ്പുറം ജില്ലാ ഓഫീസ്  പെരിന്തല്‍മണ്ണയിലേക്ക് മാറ്റുന്നു, ആശങ്കയിൽ യാത്രക്കാർ

Synopsis

തീരുമാനം നടപ്പിലായാല്‍ മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന സര്‍വീസുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍

മലപ്പുറം : കെഎസ്ആര്‍ടിസി ജില്ലാ ഓഫീസ് മലപ്പുറത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം. തീരുമാനം നടപ്പിലായാല്‍ മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന സര്‍വീസുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍. പുതിയ ക്ലസ്റ്റര്‍ സംവിധാനത്തിന്റെ ഭാഗമായാണ് ഡിപ്പോ ഓഫീസുകൾ മാറ്റുന്നത്. ഉത്തരവ് നിലവില്‍ വരുന്നതോടെ നാല് ഡിപ്പോകളുടെയും ഭരണ നിര്‍വഹണം പെരിന്തല്‍മണ്ണ ഓഫീസിന് കീഴിലാകും. മലപ്പുറം ഡിപ്പോ വികസനം അനന്തരമായി നീണ്ടതോടെയാണ് ജില്ലാ ആസ്ഥാന പദവിക്ക് കുറച്ചുകൂടി സൗകര്യമുള്ള പെരിന്തല്‍മണ്ണയ്ക്ക് നറുക്ക് വീണ്ടത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന മലപ്പുറം ഡിപ്പോയില്‍ നിന്നും സംസ്ഥാനത്തിന് പുറത്തേക്കുള്ളത് ഉള്‍പ്പടെ 28 സര്‍വീസുകള്‍ ഓടുന്നുണ്ട്. ഓഫീസ് മാറ്റം സര്‍വീസുകളെ ബാധിക്കുമോ എന്നതാണ് ആശങ്ക. എന്നാല്‍ ജോലി കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്നും സര്‍വീസുകളെ കുറിച്ച് ആശങ്ക വേണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി