
പാലക്കാട്: രണ്ടാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ കെഎസ്‍യു നേതാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ കെഎസ്‍യു യൂണിയൻ ഭാരവാഹി ഉൾപ്പെടെ നാല് നേതാക്കളാണ് പിടിയിലായത്. കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡന്‍റ് സൂരജ്, കെഎസ്‌യു ഡിപ്പാർട്ട്മെന്‍റ് പ്രസിഡന്‍റ് അഭിനേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഇന്നലെയാണ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‍യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്‍റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ആക്രമണത്തിൽ രണ്ടാം വർഷം ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിന് സാരമായി പരിക്കേറ്റിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനാണ് കാര്‍ത്തിക്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam