'ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും'; കൊല്ലത്ത് സ്ഥാനാർഥി നിർണയത്തിനെതിരെ കെ.എസ്.യു രം​ഗത്ത്

Published : Nov 13, 2025, 07:34 PM IST
KSU

Synopsis

കെ.എസ്.യു നൽകിയ 14 പേരുടെ പട്ടികയിൽ സീറ്റ്‌ നൽകിയത് ഒരാൾക്ക് മാത്രമായിരുന്നു. വെറും ആൾക്കൂട്ടമല്ല കെ.എസ്.യു എന്ന് നേതൃത്വം മനസിലാക്കണമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

കൊല്ലം: കൊല്ലത്ത് സ്ഥാനാർഥി നിർണയത്തിൽ ഡിസിസി നേതൃത്വത്തിന് എതിരെ കെ.എസ്.യു രം​ഗത്ത്. സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചെന്നാരോപിച്ചാണ് കെ.എസ്.യു രം​ഗത്തെത്തിയത്. കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ഡിസിസിക്കെതിരെ ഫെയ്സ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. 'ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും. കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ലെന്നും കെ.എസ്.‍യുകാർക്ക് കോളേജിൽ മാത്രമല്ല പണി എന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. 

കെ.എസ്.യു നൽകിയ 14 പേരുടെ പട്ടികയിൽ സീറ്റ്‌ നൽകിയത് ഒരാൾക്ക് മാത്രമായിരുന്നു. വെറും ആൾക്കൂട്ടമല്ല കെ.എസ്.യു എന്ന് നേതൃത്വം മനസിലാക്കണമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പിന്നാലെ, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി ഡിസിസി ഓഫിസിലെത്തി. സ്ഥാനാർത്ഥി പട്ടികയിൽ ഒഴിവാക്കിയതിനെതിരെ കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് എത്തിയത്. ചിലരുടെ താത്പര്യങ്ങൾക്ക് ഡിസിസി പ്രസിഡന്റ് വഴങ്ങുന്നുവെന്ന് കെഎസ്‌യു നേതാക്കൾ ആരോപിച്ചു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്