
കോഴിക്കോട്: മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷൻ ആക്കണമെന്നാവശ്യപ്പെട്ട് എന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ബോർഡ്. ചില കെ.എസ്.യു പ്രവർത്തകരാണ് ബോർഡ് വെച്ചത്. പ്രകടനമായെത്തിയാണ് ബോർഡ് വെച്ചത്. മാത്യു കുഴൽനാടന് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറാണെന്ന് പ്രവർത്തകർ പറഞ്ഞു. കോൺഗ്രസിന് ഊർജമേകാൻ മാത്യു കുഴൽനാടൻ കെ.പി.സി.സി പ്രസിഡന്റാകണമെന്നും ഇവർ പറഞ്ഞു. പിണറായി വിജയനെ ഒന്നുമല്ലാതാക്കിയ നേതാവും നിയമസഭയിൽ പിണറായിയെ താറടിച്ച് ഒന്നുമല്ലാതാക്കിയ നേതാവും കുഴൽനാടനാണെന്നും ഇവർ പറയുന്നു. നട്ടെല്ലുള്ള യുവാവ് പ്രസിഡന്റാകട്ടെയെന്നും പ്രവർത്തകർ പറയുന്നു. കേരളത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മന്ത്രിയായ സണ്ണി ജോസഫ് തുടരുകയാണ്. മന്ത്രിയെ മാറ്റി പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യമുയർന്നിരുന്നു. സ്ഥാനമൊഴിയാൻ തയാറാണെന്ന് സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാന്‍ എന്നിവരും ജോസഫ് വാഴയ്ക്കനും സ്ഥാനത്തിനായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയിൽ എത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തനിക്ക് യോഗ്യത ഉണ്ടെന്നും ഫുൾ ടൈം അധ്യക്ഷനെയാണ് പ്രവർത്തകർക്ക് ആവശ്യമെന്നും വാഴക്കൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam