അളവുകള്‍ അണുവിട മാറാതെ, അഭിമാനത്തോടെ; 5000ത്തിലേറെ ദേശീയപതാകകള്‍ തുന്നി കുടുംബശ്രീ പ്രവര്‍ത്തകര്‍

Published : Aug 15, 2023, 10:42 AM ISTUpdated : Aug 15, 2023, 11:18 AM IST
അളവുകള്‍ അണുവിട മാറാതെ, അഭിമാനത്തോടെ; 5000ത്തിലേറെ ദേശീയപതാകകള്‍ തുന്നി കുടുംബശ്രീ പ്രവര്‍ത്തകര്‍

Synopsis

തങ്ങളുടെ ഉല്പന്നങ്ങള്‍ വിപണിയിലെത്തിച്ച് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് മാതൃക കാട്ടുകയാണിവര്‍. 

കൊച്ചി: രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ്. സ്വാതന്ത്ര്യദിനത്തിലേക്കായി അയ്യായിരത്തിലേറെ ദേശീയ പതാകകള്‍ തുന്നി ശ്രദ്ധേയരാകുകയാണ് കളമശ്ശേരിയിലെ ഒരു കൂട്ടം കുടുംബശ്രീ പ്രവര്‍ത്തകര്‍. തങ്ങളുടെ ഉല്പന്നങ്ങള്‍ വിപണിയിലെത്തിച്ച് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് മാതൃക കാട്ടുകയാണിവര്‍. അളവുകള്‍ അണുവിട മാറാതെ, നിറങ്ങളും തുന്നലുകളും കിറുകൃത്യമാക്കി ആയായിരിക്കണം ദേശീയ പതാകകൾ തുന്നിയെടുക്കേണ്ടത്. 

തുണി സഞ്ചികളും യൂണിഫോമുകളും തുന്നുമ്പോഴുള്ളതിനേക്കാള്‍ സന്തോഷം ഒരോ ദേശീയ പതാകയും പൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാകുന്നുണ്ടെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. ജുബീനയുടെ വീടിനു മുകളില്‍ കൂട്ടിയെടുത്ത ഒരു നിലയിലാണ് സംഘത്തിന്‍റെ പ്രവര്‍ത്തനം. കഴിഞ്ഞ ഒന്നര വര്‍ഷമായി തയ്യല്‍ മെഷീന്‍റെ ഒച്ചയാണ് ഈ വീടിന്‍റെയും ഇവരുടെ ജീവിതത്തിന്‍റെയും ശബ്ദം. മുന്‍പ് ഒരുലക്ഷം ദേശിയ പതാകകള്‍ തയാറാക്കിയതിന്‍റെ ചരിത്രവും ഇവര്‍ക്കു സ്വന്തമായിട്ടുണ്ട്. 

അയ്യായിരത്തോളം ദേശീയ പതാകകള്‍ തുന്നിയെടുത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ
വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം