കുമളിയിൽ സ്കൂൾ വിദ്യാർഥിനിയായ 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമം, 24 കാരൻ അറസ്റ്റിൽ

Published : Jan 22, 2025, 09:43 PM IST
കുമളിയിൽ സ്കൂൾ വിദ്യാർഥിനിയായ 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമം, 24 കാരൻ അറസ്റ്റിൽ

Synopsis

പെൺകുട്ടിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുമളി: ഇടുക്കിയിലെ കുമളിയിൽ സ്കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, ആറ്റോരം ഭാഗത്ത് താമസിക്കുന്ന വെട്രിവേൽ (24) ആണ് പിടിയിലായത്.  പെൺകുട്ടിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വെട്രിവേലിനെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാന്‍റ് ചെയ്തു.

അതിനിടെ കോഴിക്കോടും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സിലെ സ്ഥിരം യാത്രക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറാണ് പിടിയിലായത്. മേപ്പയ്യൂര്‍ കരുവുണ്ടാട്ട് സ്വദേശി കിഷക്കയില്‍ പ്രഭീഷിനെയാണ്(38) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. 

വടകര-പയ്യോളി-പേരാമ്പ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറാണ് പ്രഭീഷ്. ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രഭീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Read More : 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന, നടപടി തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തിയതോടെ
സ്ഥിരമായി പ്രശ്നമുണ്ടാക്കും, പൊലീസിൽ അറിയിച്ചതിന് വടിവാളുമായി വീട്ടിൽ കയറി അതിക്രമം; യുവാവ് അറസ്റ്റിൽ