
തിരുവനന്തപുരം: പൊലീസ് ബാരക്കിലെ കൊതുകിനെ തുരത്താൻ ഫോഗിംങുമായി കൗണ്‍സിലർ തന്നെ നേരിട്ടിറങ്ങി. പൊലീസ് സംഘടനകളുടെ ആവശ്യത്തുടർന്നായിരുന്നു കുന്നുകുഴി കൗണ്‍സിലർ ഐ പി ബിനു കൊതുക് തുരത്തലിനെത്തിയത്. നന്ദാവനം എ ആർ ക്യാമ്പിലാണ് സ്വന്തം ഫോഗിംങ് മെഷീനുമായി ഇറങ്ങിയത്.
വിദ്യാർത്ഥി-യുവജനസംഘടനാരംഗത്തുള്ളപ്പോള്‍ ഐ പി ബിനുവും പൊലീസും തമ്മിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മിക്കപ്പോഴും കൊമ്പ് കോർക്കാറുണ്ടായിരുന്നു. പലപ്പോഴും അറസ്റ്റിലുമായിട്ടുണ്ട്. പക്ഷെ, ജനപ്രതിനിധിയായതോടെ പൊലീസുമായി കുന്നുകുഴി കൗണ്‍സിലർ ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്.
നന്ദാവനം എ ആർ ക്യാമ്പിൽ കൊതുക് പെരുകി ഉറക്കം നശിച്ചതോടെയാണ് സ്വന്തമായ ഫോഗിംങ് മെഷീനുള്ള കൗണ്‍സിലറുടെ സഹായം പൊലീസുകാർ തേടിയത്. പൊലീസ് സംഘടനകള്‍ ആവശ്യമറിയിച്ചപ്പോള്‍ കൗണ്‍സിലറെത്തി, മണിക്കൂറുകള്‍ക്കുള്ളിൽ ഫോഗിങും കഴിഞ്ഞു.
രാവിലെയും വൈകുന്നേരവും സ്വന്തം വാർഡായ കുന്നുകുഴിയിൽ ഫോംഗിംങ് മെഷീനുമായി കൗണ്‍സിലറിങ്ങാറുണ്ട്. ആദ്യം നഗരസഭ ജീവനക്കാരെ സഹായിക്കാനിറങ്ങിയതായിരുന്നെങ്കിൽ കൊതുകിനെ തുരത്തുന്ന കൗണ്‍സിലർക്ക് ഒരു സുഹൃത്ത് ഫോഗിംങ് മെഷീൻ തന്നെ സംഭാവനയായി നൽകുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam