
പാലക്കാട്: മണ്ണാർക്കാട് നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ നായക്കുട്ടി കുട്ടുവിനെ തിരിച്ചുകിട്ടി. നായയെ മോഷ്ടിച്ചവർ തന്നെയാണ് തിരികെ ഏൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ടാണ് വർക് ഷോപ്പ് ഉടമയായ ബഷീറിന്റെ നായക്കുട്ടിയെ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയിലെത്തിയ ആൾ കടയുടെ മുന്നിൽ കെട്ടിയിട്ടിരുന്ന നായയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്നതായി കണ്ടത്. ഒരു ദിവസം മുഴുവൻ അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ ഈ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയായിരുന്നു ബഷീർ.
അതിനിടെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ നായയെ എടുത്തുകൊണ്ടുപോയ ആൾതന്നെ ഇവിടെയെത്തി നായക്കുട്ടിയെ തിരികെ ഏൽപിച്ചത്. നായയെ നഷ്ടപ്പെട്ടതിൽ താൻ ഏറെ ദുഖിതനാണെന്ന് തിരിച്ചറിഞ്ഞാണ് കൊണ്ടുപോയ ആൾ തിരികെ എത്തിച്ചതെന്ന് ബഷീർ വ്യക്തമാക്കി. എന്നാൽ തന്നെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും അയാൾ അപേക്ഷിച്ചതായി ബഷീറിന്റെ വാക്കുകൾ. എന്തായാലും കൈവിട്ടുപോയെന്ന് കരുതിയ നായക്കുട്ടിയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബഷീർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam