
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇതര സംസ്ഥാനത്തൊഴിലാളികളെ പാർപ്പിക്കുന്നത് കാലിത്തൊഴുത്തിന് സമാനമായ ലേബർ ക്യാമ്പുകളിൽ. 25 പേർ താമസിക്കുന്ന ഒരു ക്യാമ്പിൽ ആകെയുള്ളത് ഒരു ശുചിമുറി മാത്രം. 24 മണിക്കൂറിനുള്ളിൽ വൃത്തിയാക്കിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ ഉദ്യോഗസ്ഥർ കരാറുകാരന് നോട്ടീസ് നൽകി.
മാലിന്യം കുമിഞ്ഞുകൂടിയ പരിസരവും വൃത്തിയില്ലാത്ത അടുക്കളയും അടക്കം ഓരോ ലേബർ ക്യാമ്പിന്‍റെയും അവസ്ഥ അതീവ ദയനീയമാണ്. നന്ദൻകോടുള്ള പഴയ കെട്ടിടത്തിൽ 5 പേർ കഴിയേണ്ടിടത്ത് ഉള്ളത് 25 പേർ. ആകെയുള്ള ഒരു ശുചിമുറിയുടെ അവസ്ഥയും പരിതാപകരം.
നന്ദൻകോട് മാത്രമല്ല, കുറവൻകോണത്തെയും മുട്ടടയിലെയും ലേബർ ക്യാമ്പുകളിലും സമാനസ്ഥിതി. നന്ദൻകോട് ഹെൽത്ത് ഇൻസ്പെക്ടർ പരിധിയിലുള്ള ലേബർ ക്യാമ്പുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിൽ നടപടി ഉണ്ടായില്ലെങ്കിൽ കെട്ടിടം ഒഴിയാൻ കരാറുകാരനോട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മഴക്കാല പൂർവ്വ ശുചീകരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam