ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവം; തലസ്ഥാനത്ത് നാളെ ഗതാഗതനിയന്ത്രണം

By Web TeamFirst Published Jan 14, 2020, 9:10 PM IST
Highlights

പത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളായ കെ എസ് ആർ ടി സി ചീഫ് ഓഫീസ് ജംഗ്ഷൻ മുതൽ നോവൽറ്റി ജംഗ്ഷൻ വരെയുള്ള റോഡിൽ ഒരു വാഹനവും കടത്തിവിടുന്നതല്ല

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ നാളെ(15-1-2020) ഗതാഗതനിയന്ത്രണവും പർക്കിംഗ് നിയന്ത്രണവും ഉണ്ടയിരിക്കുമെന്ന് അറിയിപ്പ്. രാവിലെ 10.00 മണിമുതൽ രാത്രി 09.00 മണിവരെ കിഴക്കേകോട്ടയിലും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലുമാണ് നിയന്ത്രണമുണ്ടായിരിക്കുകയെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

പത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളായ കെ എസ് ആർ ടി സി ചീഫ് ഓഫീസ് ജംഗ്ഷൻ മുതൽ നോവൽറ്റി ജംഗ്ഷൻ വരെയുള്ള റോഡിൽ ഒരു വാഹനവും കടത്തിവിടുന്നതല്ല.

വൺവേ റോഡുകൾ

വെട്ടിമുറിച്ച കോട്ട മുതൽ വാഴപ്പള്ളി ജംഗ്ഷൻ വരെയുള്ള റോഡുകൾ

വാഴപ്പള്ളി ജംഗ്ഷൻ മുതൽ ഫോർട്ട് ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകൾ

നോ പാർക്കിംഗ് സ്ഥലങ്ങൾ

വെട്ടിമുറിച്ച കോട്ട മുതൽ വാഴപ്പള്ളി ജംഗ്ഷൻ വരെയുള്ള റോഡുകൾക്ക് ഇരുവശവും

തെക്കെ നട, വടക്കെ നട, പടിഞ്ഞാറെ നട, കിഴക്കെ നട

വാഴപ്പള്ളി ജംഗ്ഷൻ മുതൽ ഫോർട്ട് ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകൾക്ക് ഇരുവശവും

വെട്ടിമുറിച്ച കോട്ട മുതൽ മിത്രാനന്തപുരം വരെയുള്ള റോഡിന് ഇരുവശവും

ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ

ഈഞ്ചയ്ക്കൽ മുതൽ പടിഞ്ഞാറെ കോട്ട – മിത്രാനന്തപുരം വരെയുള്ള റോഡിന് ഇരുവശവും

പാർക്കിംഗ് സ്ഥലങ്ങൾ

പുത്തരികണ്ടം മൈതാനം (വലിയ വാഹനങ്ങൾ)

ഗാന്ധി പാർക്ക്

സെൻട്രൽ സ്കൂൾ, അട്ടക്കുളങ്ങര

തീർത്ഥപാദ മണ്ഡപം

കാർത്തിക തിരുനാൾ തീയറ്റർ

ചിത്തിര തിരുനാൾ പാർക്ക്

ലെവി ഹാൾ

മുരുക ക്ഷേത്ര പരിസരം, തെക്കേനട

വൈകുണ്ഠം കല്യാണമണ്ഡപം

അനന്തശയനം കല്യാണമണ്ഡപം

പ്രിയദർശിനി ആഡിറ്റോറിയം

പെയിഡ് പാർക്കിംഗ് ഏര്യ, ശൃംഗേരി മഠം

NSS, HS പെരുന്താന്നി

ശ്രീകണ്ഠേശ്വരം പർക്ക്

ഫോർട്ട് സ്കൂൾ ഗ്രൗണ്ട്

ഫോർട്ട് മിഷൻ ഗേൾസ് സ്കൂൾ

പത്മ നഗർ

ടെക്നിക്കൽ ഡയറക്ടറേറ്റ് ഓഫീസ്

ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട് (വലിയ വാഹനങ്ങൾ)

വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന സ്ഥലങ്ങൾ

അട്ടക്കുളങ്ങര ജംഗ്ഷനിൽ നിന്നും കൊത്തളം റോഡ് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലേക്കു മാത്രമേ വാഹനങ്ങൾ കടത്തി വിടുകയുള്ളൂ. ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിന്നും കോട്ടക്കകത്തേക്കും, തമ്പാനൂർ ഭാഗത്തേക്കും വരുന്ന വാഹനങ്ങൾ മിത്രാനന്തപുരം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് എസ്.പി ഫോർട്ട് ആശുപത്രിയ്ക്കും ഫോർട്ട് ഹൈസ്കൂളിന് മുൻവശത്തുകൂടി വന്ന് തകരപ്പറമ്പ് മേൽപ്പാലം വഴി പോകേണ്ടതാണ്. മിത്രാനന്തപുരത്തു നിന്നും വാഹനങ്ങളൊന്നും തന്നെ വാഴപ്പള്ളി ജംഗ്ഷനിലേക്ക് കടത്തി വിടുന്നതല്ല.

രാവിലെ 10.00 മണി മുതൽ ഈഞ്ചയ്ക്കൽ ഭാഗത്തുനിന്നും, അട്ടക്കുളങ്ങര ഭാഗത്തുനിന്നും ഹെവി/ ചരക്ക് വാഹനങ്ങൾ ക്ഷേത്ര റോഡിലേക്ക് കടത്തിവിടുന്നതല്ല.

ഹെവി/ചരക്ക് വാഹനങ്ങൾ ഈഞ്ചക്കൽ നിന്നും ബൈപ്പാസ് വഴി കോവളം ഭാഗത്തേക്കോ കഴക്കൂട്ടം ഭാഗത്തേക്കോ പോകേണ്ടത്ണ്.

നെയ്യാറ്റിൻകര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കിള്ളിപ്പാലത്തു നിന്നും തമ്പാനൂർ - ബേക്കറി - അണ്ടർപാസ്സ് വഴി ചാക്ക ബൈപ്പാസിലെത്തി പോകേണ്ടതാണ്.

മേൽ പറഞ്ഞ റോഡുകളിലും, കുടാതെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും, കർശന പാർക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കുന്നതും. യാതൊരു കാരണവശാലും റോഡുകളിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടില്ലാത്തതുമാണ്.

ലക്ഷദീപം കാണാൻ എത്തുന്ന ഭക്ത ജനങ്ങൾക്ക് സുഗമവും സുരക്ഷിതവുമായി ദീപ കാഴ്ച കാണുന്നതിലേക്കായി തിരുവനന്തപുരം സിറ്റി പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാം.

ഫോൺ നമ്പരുകൾ:-

0471-2558731

0471-2558732

ഐ.ജി.പി & ജില്ലാ പോലീസ് മേധാവി

തിരുവനന്തപുരം സിറ്റി

click me!