വീടും സ്ഥലവും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനായി ഏറ്റെടുത്തു, പ്രക്ഷോഭങ്ങൾക്കൊടുവിൽ ലഭിച്ചത് ചതുപ്പ് ഭൂമി, ആനുകൂല്യം ലഭിക്കാതെ കർമലി യാത്രയായി

Published : Mar 22, 2026, 04:37 PM IST
karmali vallarpadam

Synopsis

പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജിന്റെ ഭാഗമായി വടുതല പുനരധിവാസ സൈറ്റിൽ അഞ്ചര സെന്റ് ഭൂമിയാണ് കുടുംബത്തിന് ലഭിച്ചത്. എന്നാൽ ലഭിച്ചത് ചതുപ്പ് ഭൂമിയായിരുന്നു. അതിനാൽ അവിടെ വീട് നിർമിക്കാനും കഴിഞ്ഞിരുന്നില്ല.

കൊച്ചി: പുനരധിവാസ ആനുകൂല്യങ്ങൾ പൂർണമായി ലഭിക്കാതെ ചേരാനല്ലൂർ അമ്പാട്ട് കർമലി (94) വിട വാങ്ങി. മകൻ ജോർജിനൊപ്പം ചേന്നൂരിലായിരുന്നു താമസം. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതിക്കായി കർമലിയുടെ എട്ട് സെന്റ് ഭൂമിയും ഏകദേശം 750 ചതുരശ്ര അടിയ വിസ്തൃതിയുള്ള വീടും സർക്കാർ ഏറ്റെടുത്തിരുന്നു. തുടർന്ന് ഉണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജിന്റെ ഭാഗമായി വടുതല പുനരധിവാസ സൈറ്റിൽ അഞ്ചര സെന്റ് ഭൂമിയാണ് കുടുംബത്തിന് ലഭിച്ചത്. എന്നാൽ ലഭിച്ചത് ചതുപ്പ് ഭൂമിയായിരുന്നു. അതിനാൽ അവിടെ വീട് നിർമിക്കാനും കഴിഞ്ഞിരുന്നില്ല. ഇതോടെ സ്ഥിര താമസ സൗകര്യം ഉറപ്പാക്കാതെ മകനൊപ്പമായിരുന്നു കർമലിയുടെ താമസം.

ഭർത്താവ്: പരേതനായ ലോനൻ. മക്കൾ: ഫ്രാൻസിസ്, ഗ്രേയ്സി, ആന്റണി, ജോർജ്, വിൻസന്റ്, ലീന, മേഴ്സി, ഡയാന, സീന. മരുമക്കൾ: ട്രീസ്, റാഫേൽ, കുഞ്ഞുമോൾ, ജാൻസി, ആൻസൻ, സാജൻ, സോളമൻ, രാജു, പരേതയായ ലില്ലി. സംസ്കാരം ചേന്നൂർ സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാളികാവിൽ നാട്ടുകാരുടെ ഉറക്കം കളഞ്ഞ് കള്ളൻ, ഒറ്റവീടും വിടാതെ മോഷണം, കാണാതായത് 28 പവൻ
കൊല്ലത്ത് ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു