
കല്‍പ്പറ്റ: പുത്തുമല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്തു. കള്ളാടിയിലെ മീനാക്ഷി എസ്‌റ്റേറ്റിനോട് ചേര്‍ന്നുള്ള പത്ത് ഏക്കര്‍ ഭൂമിയാണ് സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ധനസഹായം കൂടി ഉപയോഗപ്പെടുത്തി ഭവനപദ്ധതി ആവിഷ്‌കരിക്കാനാണ് തീരുമാനം.
നൂറ് കുടുംബങ്ങളെ ഇവിടെ പുനരധിവസിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് കാലതാമസം നേരിടുമെന്നതിനാലാണ് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് പറഞ്ഞു. മണ്ണിടിച്ചില്‍ ഭീഷണി ഇല്ലാത്ത നിരപ്പായ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയത് വീടുകള്‍ക്ക് പുറമെ സാംസ്‌കാരികനിലയം, ആരാധനാലയങ്ങള്‍ എന്നിവയും നിര്‍മിക്കും. ആറ് മാസത്തിനകം പദ്ധതി ഏറെക്കുറെ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam